Advertisement

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ് എഫ് ഐ നേതാവ് കീഴടങ്ങി

January 30, 2019
Google News 0 minutes Read

പൊലീസ് ഉദ്യോഗസ്ഥരെ നടുറോഡില്‍ ആക്രമിച്ച സംഭവത്തില്‍ എസ് എഫ് ഐ നേതാവ് കീഴടങ്ങി. ഒളിവില്‍ കവിഞ്ഞിരുന്ന ജില്ലാ കമ്മിറ്റി അംഗം നസീമാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

ഡിസംബര്‍ 12 നാണ് പാളയത്ത് ട്രാഫിക് നിയമം ലംഘിച്ചത് ചോദ്യം ചെയ്ത എസ് എ പിയിലെ പൊലീസുകാരായ ശരത്, വിനയചന്ദ്രന്‍ എന്നിവരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാര്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

സംഭവത്തില്‍ ആറു പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ആരോമല്‍, ശ്രീജിത്ത്, അഖില്‍, ഹൈദര്‍ എന്നിലര്‍ പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. നസീമിനെ കൂടാതെ മറ്റൊരാളും കേസില്‍ പ്രതിയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here