Advertisement

ഇടക്കാല ബജറ്റ്; ആരോഗ്യ മേഖലയ്ക്ക് കൂടുതൽ വിഹിതം നീക്കിവയ്ക്കുമെന്ന് സൂചന

February 1, 2019
Google News 1 minute Read
health

ആരോഗ്യ മേഖലയ്ക്ക് കൂടുതൽ വിഹിതം കേന്ദ്ര ബജറ്റിൽ വകയിരുത്തുമെന്ന് സൂചന. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ നടത്തിപ്പിനായി കൂടുതൽ തുക ഇത്തവണ മാറ്റിവെക്കും. ആരോഗ്യ മേഖലയിൽ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി ശക്തമാകാനുള്ള നടപടികളും ഉണ്ടായേക്കും‌. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിക്കുന്ന ബജറ്റിൽ ആരോഗ്യ മേഖലയുടെ പ്രതീക്ഷകൾ വാനോളമാണ്. ഇത്തവണ ബജറ്റിൽ ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം മുൻ വർഷങ്ങളെ അപേക്ഷിച്ച് വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷക്കുന്നത്.

ആയുഷ്മാൻ ഭാരതിന്റെ നടത്തിപ്പിനായി കൂടുതൽ തുക നീക്കിവെക്കാനും കേന്ദ്രം തയ്യാറാക്കും. ആയുഷ്മാൻ ഭാരതിന്റെ കീഴിൽ കൂടുതൽ ആരോഗ്യ ക്ഷേമ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചേക്കും. അതിൽ കേരളവും ഉൾപെടും. ആരോഗ്യ ക്ഷേമ കേന്ദ്രങ്ങളിൽ സേവനങ്ങൾ വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. അതിനായുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം നേടിയേക്കും. പ്രതിരോധ ആരോഗ്യ പരിശോധനയ്ക്ക് ഉള്ള വ്യക്തിഗത നികുതി ഇളവ് അയ്യായിരത്തിൽ നിന്ന് ഇരുപതിനായിരത്തിലേക്ക് ഉയർത്താനുള്ള നിർദേശവും കേന്ദ്രം പരിഗണിച്ചേക്കും.രാജ്യത്തെ ആശുപത്രികളിൽ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനുള്ള നടപടികൾ ബജറ്റിൽ ഉണ്ടാക്കുമെന്ന വിലയിരുത്തലുകളും ഉണ്ട്. ചികിത്സാ ചിലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ചിലവ് പിടിച്ചു നിർത്താനുള്ള
‌ നിർദേശങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചേക്കും.

മെയ്ക്കിംഗ് ഇന്ത്യ പദ്ധതിയിൽ ആരോഗ്യരംഗത്ത് ആവശ്യമായ ഉൽപ്പന്നങ്ങളുടെ നിർമ്മാണം പ്രോൽസാഹിപ്പിക്കാൻ കമ്പനികൾക്ക് അനുകൂലമായ പ്രഖ്യാപനങ്ങളും ഇന്ന് മന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടായേക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here