Advertisement

തച്ചങ്കരിയെ മാറ്റിയതില്‍ അസ്വാഭാവികതയില്ല, ലാഭത്തിന്റെ പേരിലല്ല സിഎംഡിമാരെ മാറ്റുന്നത്; ശശീന്ദ്രന്‍

February 2, 2019
Google News 1 minute Read
ak saseendran

തച്ചങ്കരിയെ മാറ്റിയതില്‍ അസ്വാഭാവികതയില്ലെന്ന്  മന്ത്രി എകെ ശശീന്ദ്രന്‍. ലാഭത്തിന്റെ പേരിലല്ല എംഡിമാരെ മാറ്റുന്നത്. ഒരു ഉദ്യോഗസ്ഥന്റെ മാറ്റവും അജണ്ടയായി വരാറുമില്ല. അന്ന് പത്തോ പതിനഞ്ചോ പേരുടെ തസ്തികമാറ്റം ഉണ്ടായി. അക്കൂട്ടത്തിലെ ഒരു തസ്തിക മാറ്റം മാത്രമാണ് ടോമിന്‍ തച്ചങ്കരിയുടേതെന്നും മന്ത്രി പറഞ്ഞു.  മുഖ്യമന്ത്രിയല്ല ചീഫ് സെക്രട്ടറിയാണ് സ്ഥാനമാറ്റം സംബന്ധിച്ച പ്രൊപ്പോസല്‍ വയ്ക്കുന്നത്.
കെഎസ്ആര്‍ടിസിയുടേത് എന്നല്ല ഏത് പൊതുമേഖല സ്ഥാപനത്തിന്റേയും മേധാവികളെ മാറ്റുന്നത് ലാഭ നഷ്ടക്കണക്കിന്റെ അടിസ്ഥാനത്തിലല്ല. ലാഭമുണ്ടാക്കിയവരെ സ്ഥിരം നിയമിക്കുകയും ഇല്ല. സിഎംഡിമാരെ മാറ്റിക്കൊണ്ടിരിക്കും. അത് ഭരണപരമായ സൗകര്യവുമായി ബന്ധപ്പെട്ട മാറ്റമാണ്. നേരത്തെയുള്ള സിഎംഡിമാരെ മാറ്റിയത് കഴിവ് കെട്ടവരായത് കൊണ്ടല്ല.

ഔട്ട് ഓഫ് അജണ്ടയായാണ് തച്ചങ്കരിയുടെ സ്ഥാനമാറ്റം വന്നതെന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചു. അത് തെറ്റായ കാര്യമാണ്. ഒരു ഉദ്യോഗസ്ഥന്റെ തസ്തികമാറ്റവും അജണ്ടയായി വരാറുമില്ല. ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസം സംബന്ധിച്ച പ്രൊപ്പോസല്‍ വയ്ക്കുന്നത് ചീഫ് സെക്രട്ടറിയാണ്. മുഖ്യമന്ത്രിയോട് ചീഫ് സെക്രട്ടറി ഈ പ്രൊപ്പോസല്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടാകാമെന്നും മന്ത്രി പറഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here