Advertisement

ആശ പട്ടേൽ കോണ്‍ഗ്രസ് എംഎൽഎ സ്ഥാനം രാജിവച്ചു

February 2, 2019
Google News 1 minute Read
asha patel

ആശ പട്ടേൽ കോണ്‍ഗ്രസ് എംഎൽഎ സ്ഥാനം രാജിവച്ചു. ഗുജറാത്തിലെ ഉൻജയിൽ നിന്നുള്ള കോൺഗ്രസ് എം എൽ എയാണ് ആശ പട്ടേൽ. ഗുജറാത്ത് സ്പീക്കർ രജേന്ദ്ര ത്രിവേദിക്ക് ആശ പട്ടേൽ രാജിക്കത്ത് നൽകി.  മോദിയുടെ ജന്മസ്ഥലത്ത് ബിജെപി സിറ്റിംഗ് എംഎല്‍എയെ തോല്‍പിച്ച് ശ്രദ്ധനേടിയ നേതാവാണ് ആശ.   നാരായണ്‍ പട്ടേലിനെ 19,385 വോട്ടിനാണ്  ആശ പട്ടേൽ തോല്‍പ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോരാണ് ആശപാര്‍ട്ടി വിടാന്‍ കാരണം എന്നാണ് സൂചന.  ഏഴ് കൊല്ലമായി സിറ്റിംഗ് എംഎല്‍എയായിരുന്നു നാരായണ്‍ പട്ടേല്‍

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here