Advertisement

സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന്; ചൈത്ര തെരേസ ജോണിന്റെ നടപടി കമ്മറ്റി ചര്‍ച്ച ചെയ്യും

February 2, 2019
Google News 1 minute Read
cpm

സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് ചേരും. എൽഡിഎഫിന്റെ നേതൃത്വത്തിൽ ഈ മാസം മധ്യത്തോടെ തുടങ്ങുന്ന കേരള സംരക്ഷണ യാത്രയുടെ ഒരുക്കങ്ങൾ അടക്കമുള്ളവ സംസ്ഥാന കമ്മിറ്റി വിലയിരുത്തും. ഈ മാസം 14-ന്‌ തിരുവനന്തപുരത്ത്‌ നിന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ നേതൃത്വം നല്‍കുന്ന തെക്കൻ മേഖലാ ജാഥക്ക് തുടക്കമാകും. കെ.പ്രകാശ്‌ബാബു .പി.സതീദേവി വര്‍ഗ്ഗീസ്‌ ജോര്‍ജ്ജ്‌ കാസിം ഇരിക്കൂര്‍, ആന്റണി രാജു തുടങ്ങിയവർ ജാഥയിലുണ്ടാകും. 16-ന്‌ മഞ്ചേശ്വരത്ത്‌ നിന്ന്‌ കാനംരാജേന്ദ്രന്‍ വടക്കൻ മേഖലാ ജാഥ തുടങ്ങും. എം.വി.ഗോവിന്ദന്‍ , പി.വസന്തം ,സി.കെ.നാണു തുടങ്ങിയവർ ഈ ജാഥയിൽ സ്ഥിരാംഗങ്ങളായി പങ്കെടുക്കും

സി പി എം ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിന്റെ നടപടി സംസ്ഥാന കമ്മിറ്റിയിൽ പരാമർശവിധേയമാകും. എന്നാൽ വിശദ ചർച്ചയോ നടപടി ആവശ്യപ്പെടലോ ഉണ്ടാവില്ലന്നാണ് സൂചന. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചൈത്രക്കെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്യുന്നതിന് അനുമതി തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ലോക്സഭ തെരഞ്ഞെടുപ്പിന്റെയും കേരള സംരക്ഷണ യാത്രയുടെയും ഒരുക്കങ്ങളാകും യോഗം പ്രധാനമായും ചർച്ച ചെയ്യുക. ഈ മാസം 14നാണ് ഇടതു മുന്നണി മേഖലാ ജാഥകൾ ആരംഭിക്കുന്നത് . അതിനു മുന്നോടിയായി സീറ്റ് വിഭജനത്തിനുള്ള ഉഭയകക്ഷി ചർച്ചകളും ആരംഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here