Advertisement

രവി പൂജാരി ആഫ്രിക്കയില്‍ താമസിച്ചത് ആന്റണി ഫെര്‍ണാണ്ടസായി; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് 24ന്

February 2, 2019
Google News 0 minutes Read

കഴിഞ്ഞ ദിവസം സെനഗലില്‍ അറസ്റ്റിലായ കുറ്റവാളി രവി പൂജാരിയുടെ വ്യാജ ഐഡി കാര്‍ഡ് ട്വന്റിഫോറിന്. അഫ്രിക്കയിലെ ബുർക്കി നാബെയിൽ താമസിച്ചപ്പോള്‍ ഉപയോഗിച്ച ഐഡികാര്‍ഡാണിത്.  വ്യാജ മേൽവിലാസത്തിൽ  ആന്റണി ഫെർണാഡസ് എന്ന പേരിലാണ് രവി പൂജാരി താമസിച്ചിരുന്നത്
കൊമേഷ്യൽ ഏജന്റ് എന്നാണ് ജോലി എന്നും ഐഡി കാർഡിൽ ഉണ്ട്. ആന്റണി ഫെർണാണ്ടസ് എന്ന പേരിലായിരുന്നു ഈ ആഫ്രിക്കൻ രാജ്യത്ത് കഴിഞ്ഞത്, 2013ലാണ് തിരിച്ചറിയൽ കാർഡ് നേടിയത്. മൈസൂർ സ്വദേശി എന്നാണ് അവിടുത്തെ സർക്കാരിനെ അറിയിച്ചത്.

അതേസമയം അഞ്ച് ദിവസത്തിനുള്ളിൽ രവി പൂജാരിയെ ഇന്ത്യയിൽ എത്തിക്കുമെന്ന് കർണ്ണാടക പോലീസ് കൊച്ചി പോലീസിനെ അറിയിച്ചു. രവി പൂജാരിയെ വിട്ട് നൽക്കാമെന്ന് സെനഗലും അറിയിച്ചിട്ടുണ്ട്. കൊച്ചി വെടിവയ്പ്പ് കേസിൽ രവീ പൂജാരിയെ മൂന്നാം പ്രതിയാക്കി പോലീസ് ഉടൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കേസിലെ ആദ്യ രണ്ട് പ്രതികളായ വെടിവയ്പ്പ് നടത്തിയവരെ പോലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല.

അറുപതോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് രവി പൂജാരി. ആഫ്രിക്കയിലെ  സെനഗലില്‍ വച്ചാണ് ദിവസങ്ങള്‍ക്ക് മുമ്പ് രവി പൂജാരി അറസ്റ്റിലാകുന്നത്. ബെംഗളൂരു പോലീസ് അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പതിനഞ്ച് കൊല്ലമായി രാജ്യം വിട്ട് നില്‍ക്കുന്ന കുറ്റവാളിയാണ് രവി പൂജാരി. സിനിമാ താരങ്ങളെ അടക്കം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിയാണിയാള്‍. കൊച്ചിയിൽ സിനിമാതാരം ലീനാ  മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ നടന്ന വെടിവെപ്പാണ് രവി പൂജാരിയുടെ പേരില്‍ അവസാനം പുറത്ത് വന്ന കേസ്. ഓസ്ട്രേലിയയില്‍ നിന്നാണ് രവി പൂജാരി തന്റെ അധോലോക നീക്കങ്ങള്‍ നടത്തിയിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here