Advertisement

മദ്യപിച്ചെത്തിയ അച്ഛന്‍ ഒരു വയസ്സുകാരിയെ എറിഞ്ഞ് കൊന്നു

February 2, 2019
Google News 0 minutes Read
newborn baby found dead in airasia

മദ്യപിച്ചെത്തിയ അച്ഛന്‍ ഒരു വയസ്സുകാരിയെ എറിഞ്ഞ് കൊന്നു. ഉത്തർപ്രദേശിലെ ഗാരി ചൗഖണ്ടി ഗ്രാമത്തിലാണ് സംഭവം. ഇഷിക എന്ന ഒരുവയസ്സുകാരിയാണ് മരിച്ചത്. ഭാര്യയുമായി വഴക്കുണ്ടാക്കിയതിന് പിന്നാലെയാണ് പങ്കജ് എന്ന യുവാവ് കുട്ടിയെ എറിഞ്ഞ് കൊന്നത്. ഇയാള്‍ ഒളിവിലാണ്. ‍ഭാര്യയുടെ ഭര്‍ത്താവും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകുമായിരുന്നു. സംഭവം നടക്കുന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പ്രകോപിതനായ പങ്കജ് ഭാര്യയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങി ഫ്ലാറ്റിന് താഴെ ഉള്ള ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. ദമ്പതികള്‍ക്ക് ഇഷയെ കൂടാതെ മറ്റ് മൂന്ന് മക്കള്‍ കൂടിയുണ്ട്.

കുഞ്ഞിന്റെ അമ്മ തന്നെയാണ്  പൊലീസിൽ വിവരം അറിയിച്ചത്. എന്നാൽ പോലീസ് എത്തുന്നതിന് മുമ്പ് നീരജ് കടന്നുകളഞ്ഞു. കുഞ്ഞിനെ അടുത്തുള്ള പ്രാദേശിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും പിറ്റേദിവസം രാവിലെ മരിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here