പബ്ജിയിൽ നിങ്ങളെ കാത്തിരിക്കുന്നത് ചിക്കൻ ഡിന്നർ മാത്രമല്ല ഹാക്കർമാരും ! കളിക്കാർ അറിയാൻ…

hackers in pubg players beware

കാൻഡി ക്രഷിനും മിനി മിലിഷ്യയ്ക്കും ശേഷം ലോകമെമ്പാടും ഏറെ പ്രചാരം നേടിയ മൊബൈൽ ഗെയിമാണ് ‘പ്ലെയർ അൺനോൺ ബാറ്റിൽഗ്രൗണ്ട്’ അഥവാ ‘പബ്ജി’. ദശലക്ഷക്കണക്കിന് പേരാണ് ഈ ഗെയിം കളിക്കുന്നത്. പലരും ഗെയിമിന് അടിമകളാകുന്നുവെന്നും ഗെയിം പല സ്ഥലങ്ങളിലും നിരോധിക്കുന്നുവെന്നും വാർത്തകൾ പ്രചരിക്കുകയാണ്. എന്നാൽ പബ്ജി കളിക്കാരെ കുലുക്കാത്ത ഈ വർത്തകൾക്ക് പിന്നാലെയാണ് അവരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വാർത്ത വന്നിരിക്കുന്നത്. പബ്ജി ഗെയിമിൽ ഹാക്കർമാരും ഉണ്ടെന്ന സത്യം ! അതെ പബ്ജിയിൽ നമ്മെ കാത്തിരിക്കുന്നത് ചിക്കൻ ഡിന്നർ മാത്രമല്ല ഹാക്കർമാരും കൂടിയാണ്…!

നിരവധി കളിക്കാരാണ് ഇതിനോടകം ഹാക്കർമാരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പബ്ജിയിലെ നിയമങ്ങളെല്ലാം മറികടക്കുന്നതിനാണ് ചില കുരുട്ടുബുദ്ധികൾ ശ്രമിക്കുന്നത്. എളുപ്പം വധിക്കപെടാതിരിക്കാനും. മറ്റുള്ളവെര എളുപ്പം വധിക്കാനും വധങ്ങളുടെ എണ്ണം കൂട്ടാനും ഹാക്കർമാർ ശ്രമിക്കുന്നു. ഇവരെ വധിക്കാൻ ആർക്കും സാധിക്കില്ല. വെടിയേൽക്കാതിരിക്കാനുള്ള സംവിധാനം വരെ ഈ ഹാക്കർമാർ ചെയ്തു വെച്ചിട്ടുണ്ടാവും.

പലവിധത്തിലുള്ള ഹാക്കിങ് പബ്ജിയിൽ നടക്കുന്നുണ്ട്. റൂട്ട് ചെയ്ത ഉപകരണം ഉപയോഗിക്കുന്നതാണ് ഇതിൽ പൊതുവായ ഒരു രീതി. അത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് ഹാക്കർമാർക്ക് അവർക്ക് വേണ്ടതെല്ലാം ചെയ്യാനാവും. റൂട്ട് ചെയ്ത ഉപകരണങ്ങളുടെ പൂർണ നിയന്ത്രണം അത് ഉപയോഗിക്കുന്ന ഹാക്കറുടെ കൈയ്യിലാവും.

ഹാക്കിങ് സാധ്യമായ പബ്ജി മൊബൈലിന്റെ നിരവധി എപികെ പതിപ്പുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. എന്നാൽ സാധാരണക്കാർ ഇത് ഉപയോഗിക്കുന്നത് അപകടമാണ്. ഇതിന്റെ ഉപയോഗം നിങ്ങളുടെ അക്കൗണ്ടിന് വിലക്കേർപ്പെടുത്തുന്നതിനോ, മാൽവെയറുകൾ ഫോണിലേക്ക് പ്രവേശിക്കുന്നതിനോ കാരണമായേക്കാം. അത് നിങ്ങളുടെ ഫോണിനെ തകരാറിലാക്കുകയോ വ്യക്തിവിവരങ്ങൾ ചോർത്തുകയോ ചെയ്‌തേക്കാം.

കൊലപാതകങ്ങളുടെ അസാധാരണമായ എണ്ണമാണ് ഹാക്കർമാരെ തിരിച്ചറിയാനുള്ള പ്രധാന മാർഗം. സംശയാസ്പദമായി നിങ്ങളുടെ ടീം കൊലചെയ്യപ്പെട്ടാൽ കളിയിൽ നിന്നും പുറത്തുപോവാതെ ശത്രുവിന്റെ കളി നിരീക്ഷിക്കുക. അത് റെക്കോഡ് ചെയ്യുക. ശേഷം പബ്ജി സപ്പോർട്ട് വഴി ഇവരെ റിപ്പോർട്ട് ചെയ്യാം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More