മൂന്നാം സീറ്റ് വേണമെന്ന ആവശ്യവുമായി മുന്നോട്ടുപോകാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി തീരുമാനം

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യവുമായി മുന്നോട്ടുപോകാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയുടെ തീരുമാനം. യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ ആവശ്യങ്ങൾ അവതരിപ്പിക്കുമെന്ന് കെ.പി.എ മജീദ് യോഗത്തിന് ശേഷം പറഞ്ഞു. അനുനയനീക്കങ്ങൾക്കായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പാണക്കാട് തങ്ങളുടെ വസതിയിലെത്തി. അതേസമയം ലീഗിന് മൂന്നാം സീറ്റ് നൽകുന്നതിൽ തെറ്റില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കി.
ReadMore: മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം പാണക്കാട്ട് ചേരുന്നു
അതേസമയം ലീഗിന് മൂന്നാം സീറ്റ് നല്കുന്നതില് തെറ്റില്ലെന്ന് കെ മുരളീധരന് വ്യക്തമാക്കി. യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്‍പായി മൂന്നാം സീറ്റില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയാണ് ഉന്നതാധികാര സമിതിയുടെ പ്രഥമപരിഗണന. പാര്‍ട്ടിക്കുള്ളില്‍ നിന്ന് രണ്ടഭിപ്രായം ഉയരുന്ന സാഹചര്യത്തില്‍ ഇന്നത്തെ യോഗം നിര്‍ണായകമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റോ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 2 അധിക സീറ്റോ പിടിച്ചുവാങ്ങുകയാണ് ലീഗിന്റെ ലക്ഷ്യം.
ReadMore: മുസ്ലീം ലീഗ് സീറ്റ് കൂടുതൽ ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കെ മുരളീധരന്
തര്‍ക്കങ്ങളിലേക്ക് നീങ്ങാതീരാക്കാന് അനുനയശ്രമവുമായാണ് മുല്ലപ്പള്ളി പാണക്കാടെത്തിയതെന്നാണ് സൂചന. എന്നാല്‍ നാളെ തുടങ്ങാനിരിക്കുന്ന ജനമഹായാത്രക്ക് പിന്തുണ തേടിയാണ് പാണക്കാടെത്തിയതെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. മൂന്നാം സീറ്റ് സംബന്ധിച്ച് കൂടികാഴ്ചയില്‍ ചര്‍ച്ചയായില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അതേസമയം മുസ്ലിം ലീഗിനെ പിന്തുണച്ച് കെ മരളീധരന്‍ രംഗത്തെത്തി. മൂന്നാം സീറ്റെന്ന ആവശ്യം ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു.