Advertisement

കഴിഞ്ഞ വർഷം സൗദി അറേബ്യ സാമ്പത്തിക വളർച്ച കൈവരിച്ചതായി റിപ്പോർട്ട്

February 2, 2019
Google News 0 minutes Read
saudi arabia attained eceonomi growth last year says report

കഴിഞ്ഞ വർഷം സൗദി അറേബ്യ സാമ്പത്തിക വളർച്ച കൈവരിച്ചതായി റിപ്പോർട്ട് . എണ്ണ മേഖലയാണ് സാമ്പത്തിക വളർച്ചക്ക് ഏറ്റവും വലിയ സംഭാവന നൽകിയത്.

സൗദി അറേബ്യ കഴിഞ്ഞ വർഷം 2.21 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട് . എണ്ണ വില ഉയർന്നതാണ് സാമ്പത്തിക വളർച്ച കൈവൈരിക്കുന്നതിന് സഹായകമായത്. 2017 ൽ സൗദി സമ്പദ് വ്യവസ്ഥ മാന്ദ്യം നേരിട്ടിരുന്നു. കഴിഞ്ഞ വർഷം എണ്ണ മേഖലയിൽ 2.85 ശതമാനവും പെട്രോളിതര മേഖലയിൽ 2.05 ശതമാനവും വളർച്ചയുണ്ടായി. ഈ വർഷം സൗദി അറേബ്യ 2.1 ശതമാനവും അടുത്ത വർഷം 2.2 ശതമാനവും സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് ലോക ബാങ്ക് റിപ്പോർട്ട് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചക്കാണ് സൗദി കഴിഞ വർഷം സാക്ഷ്യം വഹിച്ചത്. എണ്ണ മേഖലയാണ് സാമ്പത്തിക വളർച്ചക്ക് ഏറ്റവും വലിയ സംഭാവന നൽകിയത്. എണ്ണ മേഖലയിലെ ആകെ ഉൽപാദനം 1.13 ട്രില്യൺ റിയാലായി ഉയർന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here