Advertisement

ഓട്ടോഗ്രാഫ് ചോദിച്ച ‘അപരനോട്’ തിരിച്ച് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് വിജയ് സേതുപതി; വീഡിയോ

February 2, 2019
Google News 2 minutes Read

ആലപ്പുഴയില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ കാണാനെത്തിയ ആരാധകരോട് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ഇടപെടലുകള്‍ ഏറെ ചര്‍ച്ചയായതാണ്. തന്നെ ഒന്നു തൊടാന്‍ കൊതിച്ച ആരാധകനെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കിയാണ് വിജയ് സേതുപതി സ്‌നേഹം പ്രകടിപ്പിച്ചത്. മരുന്നിന് പണം ചോദിച്ച വയോധികയ്ക്ക് എണ്ണുക പോലും ചെയ്യാതെ അത് നല്‍കുകയും ചെയ്തു. ഇപ്പോഴിതാ താരത്തെ കാണാന്‍ പോയ വിജയ് സേതുപതിയുടെ അപരനാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. വിവിധ സ്റ്റേജുകളില്‍ വിജയ് സേതുപതിയായി വേഷമിട്ട അജിത് ചെങ്ങറ താരത്തെ കണ്ട അനുഭവം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിജയ് സേതുപതിക്കൊപ്പമുള്ള വീഡിയോയും പങ്കുവെച്ചു.

ഓട്ടോഗ്രാഫ് ചോദിച്ച തന്നോട് വിജയ് സേതുപതി തിരിച്ച് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടുവെന്ന് അജിത് പറയുന്നു. ഇത്തരത്തിലൊരു താരത്തെ താന്‍ ആദ്യമായാണ് കാണുന്നതെന്നും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നിന്നും എളിമത്വം അനുഭവപ്പെടാന്‍ കഴിഞ്ഞുവെന്നും അജിത് പറയുന്നു.

വിജയ് സേതുപതിയെപ്പോലെ സാധാരണ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് അജിത് ലൊക്കേഷനിലെത്തിയത്. വിജയ് സേതുപതിയായി വേഷമിട്ടതിന്റെ ചിത്രങ്ങള്‍ കൊണ്ട് തയ്യാറാക്കിയ ഒരു കൊളാഷും അജിത്തിന്റെ കൈയിലുണ്ടായിരുന്നു. ഇതില്‍ ഓട്ടോഗ്രാഫ് ചോദിച്ച അജിത്തിനോട് വിജയ് സേതുപതി തിരിച്ചും ഓട്ടോഗ്രാഫ് ചോദിച്ചു. തുടര്‍ന്ന് ചിത്രത്തില്‍ ഒപ്പ് നല്‍കുകയും ചെയ്്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യം ഞാന്‍ ഷെയര്‍ ചെയ്യുന്നു
മക്കള്‍ സെല്‍വം വിജയ് സേതു പതിയുടെ ഫിഗര്‍ ആ മനുഷ്യ സ്‌നേഹിയായ സാദാരണ കാരനായ ജാടയില്ലാത്ത താരത്തിന് മുന്‍പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഓട്ടോഗ്രാഫ് ചോദിച്ച എന്നോട് തിരിച്ചു ഓട്ടോഗ്രാഫ് ചോദിച്ചപ്പോള്‍ ശരിക്കും ആ എളിമത്വം അനുഭവിക്കാന്‍ കഴിഞ്ഞു.
ഇങ്ങനെ ഒരു താരത്തെ ആദ്യമായി ഞാന്‍ കണ്ടു.
ഈ ഫിഗര്‍ ചെയ്യാന്‍ എന്നെ പ്രോത്സാഹിപ്പിച്ച പ്രിയ സുഹൃത്തുകള്‍ക്ക് നന്ദി.
പ്രോത്സാഹനങ്ങള്‍ നല്‍കുന്ന എല്ലാവര്‍ക്കും നന്ദി.. ഈ രൂപം കുറച്ചെങ്കിലും നന്നായിട്ടിണ്ട്വങ്കില്‍ special thanks to my dear bro Vinay Hasyakala, thanks to Sanish Mohan.
എല്ലാ മക്കള്‍ സെല്‍വം ഫാന്‍സിനും സമര്‍പ്പിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here