Advertisement

ശബരിമലയില്‍ ദര്‍ശനം നടത്തിയത് 2 യുവതികളെന്ന് ദേവസ്വം മന്ത്രി

February 4, 2019
Google News 0 minutes Read
Kadakampally Surendran beverages outlet shut down issue govt to deal the issue legally kadakampally surendran visits vettikad

ശബരിമലയില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം 2 യുവതികള്‍ മാത്രമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും ശബരിമലയില്‍ യുവതികള്‍ക്ക് സുരക്ഷയൊരുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും ദേവസ്വം മന്ത്രി നിയമസഭയില്‍ പറഞ്ഞു.

സുപ്രീംകോടതി വിധി വന്നതിനു ശേഷം 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള എത്ര സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന കെ. മുരളീധരന്റെ ചോദ്യത്തിനായിരുന്നു രേഖാമൂലം മന്ത്രിയുടെ മറുപടി. ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചാല്‍ നടയടച്ചുള്ള പരിഹാരക്രിയയ്ക്ക് ദേവസ്വം മാനുവലില്‍ നിര്‍ദേശമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയിലടക്കം നല്‍കിയ കണക്കുകളില്‍ നിന്നും വ്യത്യസ്തമായ കണക്കാണ് ഇന്ന് ദേവസ്വം മന്ത്രി സഭയെ അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here