Advertisement

പാലക്കാട് മത്സരിക്കാനില്ലെന്ന് ഷാഫി പറമ്പില്‍

February 4, 2019
Google News 0 minutes Read

പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള സാധ്യത തള്ളി ഷാഫി പറമ്പില്‍ എംഎല്‍എ. സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കേണ്ട സാഹചര്യം നിലവില്‍ കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസ് നേരിട്ട് മത്സരിച്ചാല്‍ യുഡിഎഫിന് വിജയ സാധ്യതയുള്ള മണ്ഡലമാണ് പാലക്കാടെന്നും ഷാഫി പറഞ്ഞു. പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന പേരുകളിലൊന്നാണ് ഷാഫി പറമ്പിലിന്റേത്.

എന്നാല്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന സൂചനയാണ് ഷാഫി നല്‍കുന്നത്.ഘടകകക്ഷി മത്സരിച്ചതുകൊണ്ടാണ് കഴിഞ്ഞ തവണ യുഡിഎഫ് ദയനിയമായി പരാജയപ്പെട്ടത്. ഇത്തവണ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. പാലക്കാട്ടുകാരനായ സ്ഥാനാര്‍ത്ഥിയുണ്ടാകണമെന്നാണ് ആഗ്രഹമെന്നും ഷാഫി പറഞ്ഞു.

2009 ല്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ 1820 വോട്ടുകള്‍ക്കാണ് എം.ബി രാജേഷിനോട് സതീശന്‍ പാച്ചേനി പരാജയപ്പെട്ടത്. എന്നാല്‍ 2014ല്‍ ഘടകകക്ഷിയായിരുന്ന എസ്.ജെ.ഡി മത്സരിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥിയായ എം.പി വീരേന്ദ്രകുമാര്‍ തോറ്റത് ഒരു ലക്ഷത്തിലേറെ വോട്ടിനാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here