ശബരിമല യുവതീ പ്രവേശന വിധിയില്‍ തെറ്റുകളുണ്ടെന്ന് എന്‍.എസ്.എസ്. അഭിഭാഷകന്‍ സുപ്രീം കോടതിയില്‍

ശബരിമല യുവതീപ്രവേശന വിധിയില്‍ തെറ്റുകളുണ്ടെന്ന് എന്‍.എസ്.എസിന്റെ അഭിഭാഷകന്‍ അഡ്വ.പരാശരന്‍ സുപ്രീം കോടതിയില്‍. മതസ്ഥാപനങ്ങള്‍ പൊതു ഇടമല്ല. ആര്‍ട്ടിക്കിള്‍ 15 മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും പരാശരന്‍ വാദിച്ചു. ആര്‍ട്ടിക്കിള്‍ 15 പ്രകാരം ആചാരം റദ്ദാക്കിയത് പിഴവാണെന്നും പരാശരന്‍ വാദിച്ചു.
യഹോവ സാക്ഷികളുടെ കേസില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ആചാരങ്ങള്‍ അത്രയും അസംബന്ധങ്ങളായാല്‍ മാത്രമേ കോടതി ഇടപെടാവൂ എന്നും പരാശരന്‍ വാദിച്ചു. ആചാരങ്ങളില്‍ യുക്തി പരിശോധിക്കരുത്. ആചാരം റദ്ദാക്കിയത് വിധിയിലെ പിഴവാണ്. പ്രവേശനം അനുവദിക്കാത്തത് അയിത്തമല്ലെന്നും പരാശന്‍ വ്യക്തമാക്കി. വിധിയില്‍ പിഴവ് പറ്റിയെന്ന തരത്തിലാണ് എന്‍എസ് എസിന്റെ വാദം. യുവതീപ്രവേശന വിധിയ്‌ക്കെതിരായ പുന:പരിശോധന ഹര്‍ജിയില്‍ എന്‍.എസ്.എസിന്റെ വാദം പൂര്‍ത്തിയായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here