ഡി വൈ എസ് പിമാരുടെ തരംതാഴ്ത്തലില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി

ഡി വൈ എസ് പിമാരുടെ തരം താഴ്ത്തലില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. തരം താഴ്ത്തിയവരില്‍ 6 പേരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരം വീണ്ടും ഡി വൈ എസ് പിമാരാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പത്തു ദിവസത്തേക്കാണ് നടപടി.
പതിനൊന്ന് ഡിവൈഎസ്പിമാരെ സി ഐമാരായി തരം താഴ്ത്തി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇവര്‍ക്ക് പകരം നിയമനം നടത്തുകയും ഇവര്‍ സിഐമാരായി ചുമതലയേല്‍ക്കേണ്ട സ്ഥലങ്ങള്‍ നിശ്ചയിച്ച് നല്‍കുകയും ചെയ്തു. തരം താഴ്ത്തപ്പെട്ട ഒമ്പതുപേര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ഇതില്‍ ആറു പേരുടെ ആവശ്യം അംഗീകരിച്ച ട്രിബ്യൂണല്‍ പത്തു ദിവസത്തേക്ക് ഡി വൈ എസ് പിമാരായി തുടരാനും അനുമതി നല്‍കി. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് . വി രവീന്ദ്രനാഥ്, സുനില്‍കുമാര്‍, മനോജ് കബീര്‍ ,കെ എസ് ഉദയഭാനു, അശോക് കുമാര്‍, അനില്‍കുമാര്‍ ടി എന്നിവര്‍ക്കെതിരായ നടപടിയാണ് റദ്ദ് ചെയ്തത്. ഇവരോട് പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശിച്ചു.
Read More:തരം താഴ്ത്തിയ ഡി വൈ എസ് പിമാരില്‍ നാല് പേര്‍ക്കെതിരായ നടപടി സ്റ്റേ ചെയ്തു
എസ് വിജയന്‍, എം ഉല്ലാസ് കുമാര്‍, എ വിപിന്‍ദാസ് എന്നിവരുടെ പരാതി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഈ മാസം 12 ന് പരിഗണിക്കും. നേരത്തെ അച്ചടക്ക നടപടി നേരിട്ടവരെന്നാരോപിച്ചാണ് ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഇവരെ തരം താഴ്ത്തിയത്. കേരള പൊലീസ് ചരിത്രത്തിലാദ്യമായിരുന്നു ഇത്രയേറെ പേരെ തരംതാഴ്ത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here