എംപാനല്‍ ജീവനക്കാരുടെ സമരം രാപ്പകലാക്കി

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി എംപാനല്‍ ജീവനക്കാരുടെ സമരം രാപ്പകലാക്കി. പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരുടെ വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം രാപ്പകലാക്കിയത്. സെക്രട്ടേറിയറ്റ് പടിക്കലെ സമരം പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നു. പിരിച്ചുവിട്ട 3861 താല്ക്കാലിക ജീവനക്കാരെയും ജോലിയില്‍ തിരിച്ചെടുക്കുന്നതുവരെ ശക്തമായ സമരം തുടരാനാണ് എം പാനല്‍ ജീവനക്കാരുടെ തീരുമാനം.
ബുധനാഴ്ച മുതല്‍ സമരം രാപ്പകല്‍ സമരമാക്കി മാറ്റുകയാണ്. സെക്രട്ടറിയേറ്റ് പടിക്കല്‍ സമരമിരിക്കാന്‍ തുടങ്ങിയിട്ട് 18 ദിവസം പിന്നിടുമ്പോഴും സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഭാഗത്തുനിന്നും അനുകൂല നടപടിയില്ലാത്തതിനാലാണ് എം പാനല്‍ ജീവനക്കാര്‍ സമരം രാപ്പകല്‍ സമര മാര്‍ഗ്ഗത്തിലേക്ക് മാറ്റുന്നതെന്ന് എം പാനല്‍ കൂട്ടായ്മയുടെ സംസ്ഥാന സെക്രട്ടറി ദിനേഷ് ബാബു പറഞ്ഞു.
Read More:കെ എസ് ആര്‍ ടി സി എംപാനല്‍ ജീവനക്കാരുടെ ഹര്‍ജി ഹൈക്കോടതി തളളി
വരും ദിവസങ്ങളില്‍ തന്നെ സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയാറാകുമെന്നാണ് എംപാനല്‍ ജീവനക്കാരുടെ പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here