Advertisement

പാലക്കാട് കഞ്ചിക്കോട് വൻ തീപിടുത്തം

February 7, 2019
Google News 1 minute Read
major fire broke out in brahmapuram waste plant

പാലക്കാട് കഞ്ചിക്കോട് വ്യവസായമേഖലയിലെ സ്വകാര്യ ടർപ്പൻടൈൻ നിർമാണക്കമ്പനിയിൽ വൻ തീപിടുത്തം. ജീവനക്കാരിക്ക് പൊള്ളലേറ്റു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ഉച്ചയോടെയാണ് കഞ്ചിക്കോട് വ്യവസായമേഖലയിലെ ടർപ്പൻടൈൻ നിർമ്മാണ കമ്പനിയിൽ തീപിടുത്തം ഉണ്ടായത്. ജീവനക്കാർ ടിന്നുകളിൽ ടർപ്പൻടൈൻ നിറയ്‌ ക്കുമ്പോഴാണ് അഗ്നിബാധയുണ്ടായത്. അസംസ്കൃത വ്തുക്കൾ കയറ്റിയ ലോറി പൂർണമായി കത്തി നശിച്ചു. അപകട സമയത്ത് അഞ്ച് ജീവനക്കാരാണ് കമ്പനിയിലുണ്ടായത്.

Read More : അനങ്ങൻമലയിൽ വൻ തീപിടുത്തം

കമ്പനിയിലെ ജീവനക്കാരിയായ അരുണയ്ക്ക് പൊള്ളലേറ്റു. അരുണയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തീയണക്കാനുളള ശ്രമത്തിനിടെ രണ്ട് അഗ്നി ശമന സേന ജീവക്കാർക്ക് ശ്വാസതടസ്സമുണ്ടായി. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി. നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഒന്നര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

Read Moreമിഠായിതെരുവില്‍ തീപിടുത്തം

തൊട്ടടുത്ത  സ്ഥാപനങ്ങളിലേക്കും പുറകിലെ കാട്ടിലേക്കും തീ പടരാതിരുന്നത് വൻ അപകടം ഒഴിവാക്കി. തീപ്പിടുത്തം തടയാനുളള മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തിയിരുന്നെന്ന് കമ്പനി അധികൃതർ  വിശദീകരിച്ചു. 50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here