Advertisement

ഗുരുവായൂരിൽ ആനയിടഞ്ഞ സംഭവം; മരണം രണ്ടായി

February 8, 2019
Google News 1 minute Read
guruvayur elephant attack death toll touches 2

ഗുരുവായൂരിൽ ആനയിടഞ്ഞ സംഭവത്തിൽ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് അമല ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി അറയ്ക്കൽ വീട്ടിൽ ഗംഗാധരൻ (60) ആണ് മരിച്ചത്. ഗുരുവായൂർ കോട്ടപ്പടിയിൽ ക്ഷേത്ര ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞോടിയത്. നേരത്തെ കണ്ണൂർ സ്വദേശി ബാബു മരിച്ചിരുന്നു.

തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ അന്ധനായ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന ബാബുവിനെ ചവിട്ടികൊല്ലുകയായിരുന്നു.

Read More:തിരൂരിൽ നേർച്ചക്കെത്തിച്ച ആന ഇടഞ്ഞു; രണ്ട് പേർക്ക് പരിക്ക്

കോട്ടടിയിലെ ബന്ധുവിന്റെ വീട്ടിലേക്ക് വന്നതായിരുന്നു ബാബു. ആനയിടഞ്ഞ് പരിഭ്രാന്തരായി ഓടിയ ജനക്കൂട്ടത്തിനിടയ്ക്ക് പെട്ട 8 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കോട്ടപ്പടി സ്വദേശിനി മുള്ളത്ത് രഞ്ജിനി , ചാവക്കാട് സ്വദേശി കരിമത്ത് അക്ഷയ്, ചാലിശ്ശേരി സ്വദേശി അംജേഷ് എന്നിവർക്കാണ് പരിക്ക് സാരമായത്. പരിക്കേറ്റവരെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആനയുടെ മുന്നില്‍ നിന്നിരുന്ന മേളക്കാര്‍ക്കും പരുക്കേറ്റു. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here