Advertisement

124-ാമത് മാരാമണ്‍ കണ്‍വന്‍ഷനു നാളെ തുടക്കം

February 9, 2019
Google News 1 minute Read

124-ാമത് മാരാമണ്‍ കണ്‍വന്‍ഷനു നാളെ തുടക്കമാകും. വൈകുന്നേരങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കി എന്നതാണ് ഇത്തവണത്തെ കണ്‍വന്‍ഷന്റെ പ്രത്യേകത. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സുവിശേഷക പ്രസംഗകരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. കണ്‍വന്‍ഷനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിക്കും. വിദേശരാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് സുവിശേഷ പ്രാസംഗികരും സഭയിലെ മുഴുവന്‍ ബിഷപ്പുമാരും കണ്‍വന്‍ഷനില്‍ പ്രസംഗിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ബൈബിള്‍ ക്ലാസുകളും കുട്ടികളുടെ പ്രത്യേക യോഗവും നടക്കും.

മുന്‍വര്‍ഷങ്ങളില്‍ വൈകുന്നേരത്തെ യോഗങ്ങളില്‍ പങ്കെടുൃക്കാന്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്ക എന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. ഇതിനായി സമയക്രമത്തില്‍ മാറ്റം വരുത്തി. എല്ലാവരേയും ഉള്‍ക്കൊണ്ടുപോകാന്‍ പറ്റുന്ന സാഹചര്യം ഒരുക്കുകയാണ് സഭ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ലക്ഷങ്ങള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ പ്രകൃതി മലിനീകരണം നടക്കാത്ത തരത്തില്‍ ഹരിത നിയമാവലി അനുസരിച്ചാണ് ഒരുക്കിയിട്ടുള്ളത്. 17ന് കണ്‍വന്‍ഷന്‍ സമാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here