ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; സിപിഐഎം വിശദീകരണം തേടി

പൊതുജന മധ്യത്തില്‍ സബ് കളക്ടറെ അധിക്ഷേപിച്ച ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ പ്രതിഷേധം വ്യാപകം. എംഎല്‍എയോട് സി പി എം വിശദീകരണം തേടി. എസ് രാജേന്ദ്രനെതിരെ നടപടി വേണമെന്ന് സി പി ഐയും പ്രതിപക്ഷവും ആവശ്യപ്പെട്ടു. എംഎല്‍എ അധിക്ഷേപിക്കുന്ന വീഡിയോ സഹിതം വിശദ പരാതി നല്‍കാനൊരുങ്ങുകയാണ് രേണു രാജ്. പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ തീരത്ത് പഞ്ചായത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ് എസ് രാജേന്ദ്രനെ പ്രകോപിപ്പിച്ചത്. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് തുടര്‍ന്ന നിര്‍മാണം റവന്യൂ ഉദ്യോഗസ്ഥരെത്തി തടഞ്ഞതോടെ സബ് കളക്ടറെ ആക്ഷേപ വാക്കുകളോടെ എംഎല്‍എ ശകാരിക്കുകയായിരുന്നു. കളക്ടറാകുന്ന ആളുകള്‍ക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ, നാളെ ഇവര്‍ ഒടക്കിയാല്‍ ഉദ്ഘാടനം ചെയ്യാന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളാണ് സബ്കളക്ടറെക്കുറിച്ച് രാജേന്ദ്രന്‍ എംഎല്‍എ ജനമധ്യത്തില്‍ പറഞ്ഞത്.
എസ് രാജേന്ദ്രനെതിരെ ജില്ലാ കളക്ടര്‍ക്കും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും വാക്കാല്‍ പരാതി നല്‍കിയ സബ് കളക്ടര്‍ രേണു രാജ് വീഡിയോ സഹിതം വിശദ പരാതി നാളെ നല്‍കും. എസ് രാജേന്ദ്രനോട് വിശദീകരണം തേടിയതായി സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ അറിയിച്ചു. എംഎല്‍എക്കെതിരെ നടപടി വേണമെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ ആവശ്യപ്പെട്ടു.
പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്നായിരുന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രതികരണം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡിനെത്തിയ ചൈത്ര തെരേസ ജോണിനെതിരെ നടപടി ആവശ്യപ്പെട്ട് സി പി എം രംഗത്തെത്തിയത് അടുത്തിടെയാണ്. ഇതിനു പിന്നാലെയാണ് മറ്റൊരു വനിതാ ഉദ്യോഗസ്ഥയോട് സി പി എം എംഎല്‍എയുടെ അധിക്ഷേപം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here