22
Feb 2019
Friday
Kuttanadu

പി.ജയരാജനെതിരായ കുറ്റപത്രം; നിയമപോരാട്ടത്തിന്റെ വിജയമെന്ന് കെ.പി.എ. മജീദ്

wont contest in this election says kpa majeed

ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരായ കുറ്റപത്രം ലീഗ് നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയമാണെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. കണ്ണൂരിലെ കൊലപാതകങ്ങളുടെ പ്രഭവ കേന്ദ്രം സിപിഎം ഓഫീസാണെന്ന് വീണ്ടും തെളിഞ്ഞതായും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു. സിബിഐ കുറ്റപത്രത്തെ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വാഗതം ചെയ്തു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം നടന്നാല്‍ ഉന്നത സിപിഎം നേതാക്കള്‍ ഇരുമ്പഴിക്കുള്ളിലാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു

Read More: സിബിഐ സിപിഎമ്മിനെ വേട്ടയാടുകയാണെന്ന് കോടിയേരി

അരിയില്‍ ഷുക്കൂര്‍ കൊലക്കേസിലെ ആദ്യ കുറ്റപത്രത്തില്‍ കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്ന കുറ്റമാണ് ജയരാജനും, ടി വി രാജേഷ് എംഎല്‍എക്കുമെതിരെ ഉണ്ടായിരുന്നത്. എന്നാല്‍ സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദമായ കുറ്റപത്രത്തിലാണ് ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം കൂടി ചുമത്തിയിരിക്കുന്നത്. 302 വകുപ്പിന് പുറമേ ഗൂഡാലോചന നടത്തിയതിന് 120 ബി വകുപ്പും സിപിഎം ജില്ലാ സെക്രട്ടറിക്കും എം എല്‍എ ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.

ഷുക്കൂര്‍ കൊല്ലപ്പെടുമെന്ന് പി ജയരാജന് വ്യക്തമായ ബോധ്യമുണ്ടായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ജയരാജനും ടി വി രാജേഷുമടങ്ങിയ സിപിഎം നേതാക്കളുടെ വാഹനമാക്രമിച്ചതിനുള്ള പ്രതികാരമാണ് ഷുക്കൂറിന്റെ കൊലപാതകം. അരിയില്‍ ലോക്കല്‍ കമ്മിറ്റി തിരിച്ചറിഞ്ഞ ഷുക്കൂറിനെ മണിക്കൂറുകളോളം മര്‍ദ്ദിച്ച് ഒരു മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് ജയരാജനെ വിളിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

Top