Advertisement

റഫാല്‍; വമ്പന്‍ ലാഭം നേടിയെന്നത് ശരിയല്ല, വിലനിര്‍ണ്ണയത്തില്‍ അപാകതയില്ലെന്ന് സിഎജി റിപ്പോര്‍ട്ട്

February 13, 2019
Google News 1 minute Read
parliament proceedings hindered due to rafale deal issue

ഒമ്പത് ശതമാനം ലാഭം നേടിയെന്ന കേന്ദ്രവാദം സിഎജി റിപ്പോര്‍ട്ട്. വമ്പന്‍ ലാഭം നേടിയെന്നത് ശരിയല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. യുപിഎ കാലത്തെ വിലയുമായി താരതമ്യം ചെയ്തെന്നും അടിസ്ഥാന വില യുപിഎ കാലത്തേതിന് തുല്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. റഫാലില്‍ അടിസ്ഥാന വിലയില്‍ 2.86ശതമാനത്തിന്റെ കുറവാണുള്ളത്.
അന്തിമ വില സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഇല്ല. ഏറ്റവും കുറഞ്ഞ വില ക്വാട്ട് ചെയ്തത് റഫാലാണ്.  അടിസ്ഥാന വില യുപിഎ കാലത്തേതിന് തുല്യം.കോണ്‍ഗ്രസ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത 126 വിമാനങ്ങളുടെ കരാറിനേക്കാള്‍ 17.08 ശതമാനം തുക പുതിയ കരാറില്‍ ലാഭം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


18വിമാനങ്ങള്‍ മുന്‍ കരാറിനെ അപേക്ഷിച്ച് വേഗത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് മാസം നേരത്തെ  ഇവ എത്തും. അതേസമയം പൈലറ്റുമാരുടെ പരിശീലനത്തിന് കൂടുതല്‍ തുക വേണ്ടി വരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 141 പേജുകളുള്ള റിപ്പോര്‍ട്ടാണിത്. 32പേജുകളിലാണ് റഫാല്‍ പരാമര്‍ശം. എഞ്ചിനീയറിംഗ് സപ്പോര്‍ട്ട് പാക്കേജില്‍ 6.54ശതമാനം വര്‍ദ്ധനയുണ്ടെന്നും  കരാര്‍ ഗുണഫലങ്ങള്‍ ദാസോ ഏവിയേഷ്ന്‍ ഇന്ത്യയ്ക്ക് നല്‍കിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍; പ്രതിപക്ഷ പ്രതിഷേധം തുടരുന്നു

റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ സമര്‍പ്പിച്ചത് പൊന്‍ രാധാകൃഷ്ണനാണ് . പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷം വലിയ പ്രതിഷേധം നടത്തുകയാണ്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരി‍ഞ്ഞു.  പ്രതിഷേധത്തില്‍ രാഹുല്‍ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. ചൗകിദാര്‍ റിപ്പോര്‍ട്ട് എന്നാണ് രാഹുല്‍ഗാന്ധി സിഎജി റിപ്പോര്‍ട്ടിനെ  വിശേഷിപ്പിച്ചത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here