Advertisement

‘സ്വന്തം മകളോട് ഒരച്ഛന് ഇത്രയും ക്രൂരനാകാന്‍ കഴിയുമോ’

February 13, 2019
Google News 1 minute Read

ജിഎംബി ആകാശ് എന്ന ഫോട്ടോഗ്രാഫര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെയ്ക്കുന്ന ഓരോ ചിത്രങ്ങള്‍ക്കും പറയാന്‍ ഓരോ കഥകളുണ്ട്. അച്ഛനില്‍ നിന്നും നേരിട്ട ക്രൂരതയെക്കുറിച്ച് സല്‍മ എന്ന പെണ്‍കുട്ടി പറഞ്ഞ ജീവിതാനുഭവങ്ങളെക്കുറിച്ച് ആകാശ് ഫെയ്‌സ്ബുക്കില്‍ എഴുതി. കഷ്ടപ്പെട്ട് പണിയെടുത്ത് അയച്ചു നല്‍കിയ പണം കൊണ്ട് മറ്റൊരു കുടുംബം കെട്ടിപ്പടുക്കിയ പിതാവ്, കൂടുതല്‍ പണത്തിന് വേണ്ടി സല്‍മയെ പണിയെടുക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സംരക്ഷണം നല്‍കേണ്ട പിതാവിന്റെ ഭാഗത്തു നിന്നുമാണ് ഇത്തരത്തിലൊരു പീഡനമെന്ന് ഓര്‍ക്കണം.

പിതാവിനെ താന്‍ വെറുക്കുന്നുവെന്ന് പറയുകയാണ് സല്‍മ. സ്വന്തം മകളോട് ഒരു അച്ഛന് എങ്ങനെ ഇത്തരത്തില്‍ ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സല്‍മ പറയുന്നു. ദൈവത്തില്‍ നിന്നും ലഭിച്ച ഏറ്റവും വലിയ സമ്മാനമായാണ് പിതാവിനെ കണ്ടിരുന്നത്. അമ്മയുടെ മരണത്തിന് ശേഷം കുടുംബം പുലര്‍ത്താന്‍ രണ്ടു പേരും ജോലിക്ക് പോണമെന്ന് സല്‍മ പറയുന്നു. തന്നെ നഗരത്തിലേക്ക് അയച്ചിട്ട് അച്ഛന്‍ ഗ്രാമത്തില്‍ തുടര്‍ന്നു.

Real also: നോമ്പുതുറ സമയത്ത് വഴിയരികിൽ പലതരത്തിലുള്ള വിഭവങ്ങൾ ഒരുക്കിവെച്ച് കച്ചവടക്കാർ ഇരിക്കുന്നത് കാണാം; അത് കാണുമ്പോൾ കൊതി തോന്നും

കഴിഞ്ഞ നാല് വര്‍ഷമായി അടിമയെപ്പോലെ സമ്പാദിക്കുന്ന പണമെല്ലാം അച്ഛന് അയച്ചുകൊടുത്തുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ പണം സമ്പാദിക്കാന്‍ അധികം സമയം ജോലിചെയ്യുമായിരുന്നു. സ്വന്തം ചെലവിനുള്ള വളരെ തുച്ഛമായ തുക മാറ്റിവെച്ച് ബാക്കിയെല്ലാം അച്ഛന് അയച്ചു കൊടുത്തു. ധരിക്കാന്‍ വസ്ത്രമില്ല, നല്ല ഭക്ഷണമോ, പഴവര്‍ഗങ്ങളോ, ഇഷ്ടപ്പെട്ടതെല്ലാം വേണ്ടെന്നു വെച്ചു. അച്ഛന് കൊടുക്കാന്‍ കൂടുതല്‍ പണം സ്വരൂപിക്കാന്‍ വേണ്ടിയായിരുന്നു അത്. എല്ലാ മാസവും പണം അയച്ചുകൊടുത്തുകൊണ്ടിരുന്നു. ഓരോ മാസം കഴിയുമ്പോഴും കൂടുതല്‍ പണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അതിന് കൂടുതല്‍ സമയം ജോലി ചെയ്യണമെന്നും അയാള്‍ പറഞ്ഞുകൊണ്ടിരുന്നു.

രണ്ടാഴ്ചയ്ക്ക് മുമ്പ് അച്ഛന് മറ്റൊരു ബാര്യയും കുടുംബവും ഉണ്ടെന്ന് താനറിഞ്ഞു. മകള്‍ക്ക് രണ്ട് വയസ് പ്രായമായി. താന്‍ അയച്ചു നല്‍കിയ പണംകൊണ്ട് അയാള്‍ പുതിയ കുടുംബം കെട്ടിപ്പടുക്കുകയായിരുന്നുവെന്ന് സല്‍മ പറയുന്നു. ഒരച്ഛന് സ്വന്തം മകളോട് എങ്ങനെയാണ് ഇത്രയും ക്രൂരനാകാന്‍ കഴിയുന്നതെന്നും ചോദിക്കുകയാണ് സല്‍മ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here