Advertisement

ശ്രീ ചിത്രയില്‍ എസ്‌സി വിഭാഗങ്ങളുടെ നിയമന കുടിശിക നികത്താന്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദ്ദേശം

February 13, 2019
Google News 0 minutes Read

ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗ്രൂപ്പ് സി നിയമനങ്ങളില്‍ പട്ടികജാതി വിഭാഗങ്ങളുടെ നിയമന കുടിശ്ശിക നികത്താന്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദ്ദേശം. സംവരണ അട്ടിമറി നടന്നുവെന്ന പ്രധാന പരാതി ഉയര്‍ന്ന ഗ്രൂപ്പ് എ നിയമനങ്ങളിലെ സംവരണക്കാര്യത്തില്‍ കമ്മീഷന്‍ അന്തിമ തീരുമാനമെടുത്തില്ല. ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ശ്രീചിത്രയില്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് നിര്‍ദേശം നല്‍കിയത്.

ശ്രീ ചിത്രയിലെ ഗ്രൂപ്പ് എ നിയമനങ്ങളില്‍ സംവരണ അട്ടിമറി നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ പട്ടിക ജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ പരിശോധനക്കെത്തിയത്. ഗ്രൂപ്പ് സി നിയമനങ്ങളില്‍ 21 പേരുടെ നിയമന കുടിശിക ഉണ്ടെന്ന് പരിശോധയില്‍ കമ്മീഷന്‍ കണ്ടെത്തി. ഇത് നികത്താന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

ഏറ്റവും കൂടുതല്‍ നിയമനം നടക്കുന്ന ഗ്രൂപ്പ് എ നിയമനങ്ങളില്‍ കേന്ദ്രം സംവരണം ഒഴിവാക്കി നല്‍കിയിട്ടുണ്ടെന്ന് ശ്രി ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇത് സംബന്ധിച്ച കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്ന നിലപാടിലാണ് കമ്മീഷന്‍. ലെയ്‌സണ്‍ ഓഫീസറും പരാതി പരിഹാര സെല്ലും രണ്ടായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശവും കമ്മീഷന്‍ മുന്നോട്ടു വെച്ചു. ഉച്ചക്ക് 12 മണിയോടെ ശ്രീ ചിത്രയിലെത്തിയ കമ്മീഷന്‍ 4 മണിവരെ രേഖകള്‍ പരിശോധിക്കുകയും പരാതിക്കാരില്‍ നിന്ന് തെളിവെടുക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here