Advertisement

ഭീകരാക്രമണം; പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യ

February 15, 2019
Google News 1 minute Read
pulwama

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യ. ഭീകരര്‍ക്കുള്ള പിന്തുണ നൽകുന്നത് നിർത്താൻ പാകിസ്ഥാൻ തയ്യാറാകണമെന്ന് വിദേശ കാര്യമന്ത്രാലയം ആവശ്യപ്പെട്ടു. എന്നാൽ ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാൻ പ്രതികരിച്ചു.അടിസ്ഥാന രഹിതമായ ആരോപണമാണിത്. അന്വേഷണം നടത്താതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയില്ല. പാക്കിസ്ഥാന്‍ എന്നും ഭീകരതയ്ക്ക് എതിരാണെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

അതേസമയം ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ രംഗത്തെത്തി. ആക്രമണത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടിറസ് അപലപിച്ചു. ശ്രീലങ്ക, ഫ്രാൻസ്, ബ്രിട്ടൺ, റഷ്യ തുടങ്ങിയവരും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ അവന്തിപോര പ്രദേശത്തുവെച്ചാണ് സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. പുല്‍വാമയിലെ കാകപുര സ്വദേശിയായ ആദില്‍ അഹമ്മദാണ് ചാവേറായതെന്ന് പൊലീസ് അറിയിച്ചു. രണ്ടു പതിറ്റാണ്ടിനിടെ സൈന്യത്തിന് നേരെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണാണിത്. ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക് സംഭവസ്ഥലത്ത് എത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗപരിപാടികള്‍ മുഴുവന്‍ റദ്ദാക്കിയിട്ടുണ്ട്.

പുൽവാമയില്‍ ജെയ്ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേർ ആക്രമണത്തിൽ മരിച്ചവരിൽ വയനാട് സ്വദേശിയും ഉള്‍പ്പെട്ടിട്ടുണ്ട്. വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാരാണ് കൊല്ലപ്പെട്ടത്. എൺപത്തിരണ്ടാം ബെറ്റാലിയനിൽപ്പെട്ട വസന്ത് കുമാർ അടക്കം 44 പേരാണ് ഇന്നലത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകശ്മീരിലേക്ക് പോയത്.  വസന്തകുമാറിന്റെ പിതാവ് എട്ടു മാസം മുന്‍പ് മരിച്ചിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here