Advertisement

ജാനകിയമ്മയുടെ പാട്ട്; ജഡ്ജസിനേയും, കാണികളേയും കരയിച്ച് വൈഷ്ണവി

February 17, 2019
Google News 1 minute Read
vyshnavi

എസ് ജാനകി പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ പാടിയ ഗാനം ടോപ് സിംഗര്‍ വേദിയില്‍ പാടി വൈഷ്ണവി.എന്‍ പൂവേ പൊന്‍ പൂവേ എന്ന ഗാനമാണ് വൈഷ്ണവി ആലപിച്ചത്. സദസ്സും വിധികര്‍ത്താക്കളായ എം ജയചന്ദ്രനും സിതാര കൃഷ്ണകുമാറും എംജി ശ്രീകുമാറും വികാരാധീനരായാണ് പാട്ട് കേട്ടത്. കുട്ടി ജാനകി എന്ന് ജഡ്ജസ് വിശേഷിപ്പിക്കുന്ന കുഞ്ഞ് ഗായികയാണ് വൈഷ്ണവി.

1992ലാണ് പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രം തീയറ്ററുകളില്‍ എത്തിയത്. ഇളയരാജ സംഗീതം പകര്‍ന്ന ഗാനമാണിത്. ബിച്ചു തിരുമലയുടേതാണ് വരികള്‍.  എസ് ജാനകിയുടെ ശബ്ദത്തില്‍ എത്തിയ ഈ ഗാനം അന്നും തീയറ്ററില്‍ കാണികളുടെ കണ്ണുകളെ ഈറനണിയിപ്പിച്ചിരുന്നു.

സംഗീതലോകത്തെ കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഹൈദ്രാബാദില്‍ നിന്നാണ് വൈഷ്ണവി പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. യുകെജി വിദ്യാര്‍ത്ഥിനിയാണ് വൈഷ്ണവി.

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ പ്രേക്ഷകരെ അതിശയിപ്പിക്കുന്നത്. എല്ലാ ദിവസവും രാത്രി എട്ട് മണിയ്ക്കാണ് ഫ്ളവേഴ്സ് ചാനലില്‍ ടോപ് സിംഗര്‍ സംപ്രേഷണം ചെയ്യുന്നത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here