ഹര്‍ത്താലില്‍ സര്‍വകക്ഷി യോഗം വിളിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിയജന്‍
സംസ്ഥാനത്ത് അടിക്കടി ഹര്‍ത്താലുകള്‍ വരുന്ന സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താലുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂടിയാലോചിക്കണം. അടുത്തു തന്നെ സര്‍വകക്ഷിയോഗം ചേരും. എല്ലാവര്‍ക്കും ചേദിക്കാനുള്ളത് ഹര്‍ത്താലിനെക്കുറിച്ചാണ്. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാനായെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങള്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിലപാട്. നഷ്ടത്തില്‍ പോയിരുന്ന പൊതുമേഖല ഇപ്പോള്‍ ലാഭത്തിലായിട്ടുണ്ട്. 131 കോടി അറുപത് ലക്ഷം രൂപയുടെ നഷ്ടമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ഇപ്പോള്‍ നോക്കുമ്പോള്‍ 160 കോടി ലാഭത്തിലായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പൂട്ടാന്‍ തീരുമാനിച്ച പൊതുമേഖല സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
Read also: വസന്തകുമാറിന്റെ കുടുംബത്തിന് 25ലക്ഷം നല്‍കും
നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നിലയില്‍ കേരളം മാറി. പുതിയ സംരംഭം തുടങ്ങാന്‍ വരുന്നവരെ സഹായിക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. നോക്കു കൂലി നിര്‍ത്താന്‍ സാധിച്ചു. പെട്രോ കെമിക്കല്‍ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കും. സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കുകയാണ്. 20 മുതല്‍ 27 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഒന്നും നടക്കില്ല എന്ന നില മാറി. ഇവിടെ എല്ലാം നടക്കും എന്ന സ്ഥിതിയിലേക്ക് സംസ്ഥാനം വളര്‍ന്നു. ഗെയ്ല്‍ പൈപ്പ് ലൈന്‍, ദേശീയപാത വികസനം ഇവയൊക്കെ അതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here