Advertisement

എറണാകുളം സൗത്തിൽ വൻ തീപിടുത്തം; തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

February 20, 2019
Google News 0 minutes Read

എറണാകുളം സൗത്തിലെ പാരഗൺ ചെരുപ്പ് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടുത്തം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സൗത്ത് റെയിൽവേ സ്‌റ്റേഷന് സമീപമാണ് ഗോഡൗൺ.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് തീപിടുത്തമുണ്ടായത്. ആറ്നില കെട്ടിടത്തിന് പൂർണമായും തീപിടിച്ചു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പിടിക്കാതിരിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. കെട്ടിടത്തിൽ നിന്നും കനത്ത പുക ഉയരുന്നുണ്ട്.

കൂടുതൽ അഗ്‌നിരക്ഷാസേന ഇവിടേക്ക് തിരിച്ചിട്ടുണ്ട്. റോഡ് ഗതാഗതവും മെട്രോ നിർമാണ ജോലികളും നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ റെയിൽ ഗതാഗതത്തെ തീപ്പിടിത്തം ബാധിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here