മത്സരരംഗത്തുണ്ടാകും; ശരത് പവാര്‍

Sarath pawar

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ശരത് പവാർ. 2012 ല്‍ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറുകയാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ വീണ്ടും ജനവിധി തേടാനിറങ്ങുകയാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി പദം നോട്ടമിട്ട് കൊണ്ടുള്ള നീക്കമാണ് പവാറിന്റേതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

മഹാരാഷ്ട്രയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ മാത ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള തീരുമാനമാണ് പാർട്ടി അധ്യക്ഷൻ ശരത് പവാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍ സി പി കുടുംബാധിപത്യമുള്ള പാർട്ടിയാണെന്ന് ആരോപണമുണ്ടെന്ന ചോദ്യത്തിന് മറുപടിയായി കുടുംബത്തിലെ മറ്റാരും മത്സരിക്കുന്നില്ലെന്നും എന്നാല്‍ ശരത് പവാർ മത്സരിക്കുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു പാർട്ടിക്കും ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടാതെ വന്നാല്‍ മഹാസഖ്യത്തിന്‍റെ സമവായ പ്രധാനമന്ത്രി സ്ഥാനം ലഭിക്കാന്‍ സാഹചര്യമുണ്ടെന്ന കണക്ക് കൂട്ടലിലാണ് ശരത് പവാർ വീണ്ടും മത്സരിക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. ശരത് പവാറിന്‍റെ അനന്തരവന്‍ അജിത് പവാറിന്‍റെ മകന്‍ പാർത്ഥ് പവാർ മാവല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനിടയുണ്ട്. ശരത് പവാറിന്‍റെ മകള്‍ സുപ്രിയ സുലെ 2009 മുതല്‍ബാരാമതിയില്‍ നിന്നുള്ള എം പിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top