Advertisement

തലയെടുപ്പോടെ നൂറാം വര്‍ഷത്തിലേക്ക് തലസ്ഥാനത്തെ മാസ്‌കറ്റ്

February 22, 2019
0 minutes Read

തലസ്ഥാന നഗരത്തിന്റെ പൈതൃക പ്രതീകമായ മാസ്‌കറ്റ് ഹോട്ടല്‍ നൂറിന്റെ നിറവില്‍. പൈതൃക സംരക്ഷണത്തിനും നവീകരണത്തിനുമായി 25 കോടി രൂപയുടെ പദ്ധതിയാണ്   നടപ്പാക്കുന്നത്. നൂറാം വാര്‍ഷികത്തില്‍ ഹോട്ടലിന് പഞ്ചനക്ഷത്ര പദവിയും ലഭിച്ചു.തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാളിന്റെ കാലത്താണ് മാസ്‌ക്കറ്റ് ഹോട്ടല്‍ കെട്ടിടം നിര്‍മ്മിക്കപ്പെട്ടത്. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രീട്ടീഷ് സൈനിക ഉദ്യോഗസ്ഥര്‍ക്കു വേണ്ടി നിര്‍മിച്ച കെട്ടിടം യുദ്ധാനന്തരം ബ്രീട്ടീഷ് ഉദ്യോഗസ്ഥരുടെ താമസസ്ഥലമാക്കി മാറ്റി. അതിഥി സത്ക്കാരത്തില്‍ മാസ്‌ക്കറ്റ് ഹോട്ടലിന്റെ ചിരിത്രം തുടങ്ങുന്നത് ഇവിടെയാണ്.

1934ല്‍ തിരുവിതാംകൂര്‍ പൊതുമരാമത്തു വകുപ്പിനു കീഴിലായ ഹോട്ടല്‍ 1941 മുതല്‍ മദ്രാസ് സ്‌പെന്‍സര്‍ ആന്‍ഡ് കമ്പനിക്കും പിന്നീട് ആര്‍വിജി മേനോനും പാട്ടത്തിനു നല്‍കി. 1965ലാണ് കെടിഡിസി മാസ്‌കറ്റ് ഹോട്ടല്‍ ഏറ്റെടുക്കുന്നത്. മാസ്‌കറ്റിന്റെ പൈതൃകത്തനിമ ചോരാത്തതരത്തിലുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് കെടിഡിസി രൂപം നല്‍കിയിട്ടുള്ളത്. ബ്രിട്ടീഷ് ഭരണകാലം മുതല്‍ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയായ മാസ്‌കറ്റ് ഹോട്ടലില്‍ അതിഥികളായ പ്രമുഖരും നിരവധിയാണ്. നൂറാം വാര്‍ഷികാഘോഷം ഈ മാസം 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top