Advertisement

ഈ.മ.യൗവിലെ ‘ചൗരോ’ ഓര്‍മയായി

February 23, 2019
Google News 0 minutes Read

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന സിനിമയില്‍ ചൗരോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ സി ജെ കുഞ്ഞൂഞ്ഞ് അന്തരിച്ചു. 63 വയസായിരുന്നു. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചിത്രത്തിലെ കുഞ്ഞൂഞ്ഞിന്റെ ചൗരോ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. തിരക്കഥാകൃത്തും എഴുത്തുകാരനുമായ പിഎഫ് മാത്യൂസാണ് കുഞ്ഞുകുഞ്ഞ് അന്തരിച്ച കാര്യം ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടത്.

തോപ്പുംപടി സ്വദേശിയായ കുഞ്ഞൂഞ്ഞ് സിനിമകള്‍ക്കൊപ്പം അമച്വര്‍ ഏകാംഗ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത് ഈ.മ.യൗവിലൂടെയായിരുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ഫ്രഞ്ച് വിപ്ലവും എന്നീ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഈ.മ.യൗ. പിഎഫ് മാത്യൂസ് തിരക്കഥ ഒരുക്കിയ ചിത്രം 2018 ലായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. ചെമ്പന്‍ വിനോദ്, വിനായകന്‍, പൗളി വിത്സണ്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here