Advertisement

ഞങ്ങള്‍ക്കുമുണ്ട് കൊല്ലാനുള്ള ആളൊക്കെ; നിയന്ത്രിക്കുന്നതാണെന്ന് കെ.സുധാകരന്‍

February 23, 2019
Google News 1 minute Read

കൊല്ലാനുള്ള ആളൊക്കെ ഞങ്ങള്‍ക്കുമുണ്ടെന്നും ഞങ്ങള്‍ നിയന്ത്രിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. തിരിച്ചടിക്കേണ്ടിടത്ത് തിരിച്ചടിക്കുമെന്നും എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കുന്നില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണം പ്രഹസനമാക്കി മാറ്റുകയാണ്. പീതാംബരന്റെ വാക്കിന്റെ പുറത്താണ് കേസ് കൊണ്ടു പോകുന്നതെന്നും കെ.സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

അന്വേഷണ സംഘത്തിലുള്ളത് ഇടതു പക്ഷ സഹയാത്രികര്‍ മാത്രമാണ്. ഇതിലും ഭേദം സി പി എം അന്വേഷിക്കുന്നതാണ്. യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന് മുന്നില്‍ വരുന്നില്ലെങ്കില്‍ കൊലപാതകങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും അന്വേഷണം സിബിഐ യ്ക്ക് വിടണമെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി പുറത്താക്കിയ പീതാംബരന്റെ വീട്ടില്‍ എന്തിന് പോയെന്ന് സിപിഎം നേതാക്കള്‍ പറയണം.

Read Also: സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായെന്ന് പി കരുണാകരന്‍ എം പി; പാര്‍ട്ടി ഓഫീസുകള്‍ അഗ്നിക്കിരയാക്കി

പിണറായിയുടെ പ്രസ്താവന സത്യസന്ധമെങ്കില്‍ സിബിഐ അന്വേഷണത്തെ എന്തിനാണ് എതിര്‍ക്കുന്നത്. കൊലപാതകം നടത്തിയത് മഴു കൊണ്ടുള്ള വെട്ടേറ്റാണെന്ന് കണ്ടെത്തിയിട്ടും ആയുധം ഇതുവരെയും കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഷുഹൈബിനെ കൊലപ്പെടുത്തിയവര്‍ ഈ ആക്രമണത്തിലുമുണ്ട്. അവരെ സിപിഎം സംരക്ഷിക്കുകയാണ്. കൊലപാതകത്തിന്റെ ഭാഗികമായ ഉത്തരവാദികള്‍ പോലീസാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ഇതിന്റെയെല്ലാം പ്രതിഫലനമുണ്ടാകുമെന്നും ഇതിന്റെ പ്രതികാരം ജനവിധിയിലൂടെയാകുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Read Also: കശ്മീരികളെ ബഹിഷ്‌ക്കരിക്കണമെന്ന് പറഞ്ഞ മേഘാലയ ഗവര്‍ണര്‍ക്കെതിരെ പ്രധാനമന്ത്രി എന്ത് നടപടി സ്വീകരിച്ചുവെന്ന് പി ചിദംബരം

അതേ സമയം പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സാധാരണ രാഷ്ട്രീയ കൊലപാതകമെന്ന നിലപാടുമായി സിപിഐ സംസ്ഥാന സെ്ക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ടി പി ചന്ദ്രശേഖരന്‍ മാതൃകയിലുള്ള കൊലപാതകമായി പെരിയയിലേത് കാണേണ്ടതില്ലെന്നും കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. കേസില്‍ സിപിഎമ്മിനെ മനപൂര്‍വം പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കേസില്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടില്‍ സിപിഐ തൃപ്തരാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here