Advertisement

സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക്; പുതിയ പാര്‍ട്ടിയുമായി ഷാ ഫൈസല്‍

February 25, 2019
Google News 1 minute Read

സിവില്‍ സര്‍വ്വീസില്‍ നിന്ന് രാജിവച്ച കശ്മീര്‍ സ്വദേശി ഷാ ഫൈസല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. പാര്‍ട്ടി റജിസ്ട്രേഷന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുവെന്നും ഫൈസല്‍ പറഞ്ഞു. എന്‍ഡിടിവിയുടെ ഒരു പരിപാടിയില്‍ വച്ചാണ് അദ്ദേഹം തന്‍റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആദ്യ കശ്മീര്‍ സ്വദേശിയായിരുന്നു ഷാ ഫൈസല്‍. എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ ഫൈസല്‍ ഐഎഎസ് ഉപേക്ഷിക്കുകയായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍‌ ചേരുമെന്നാണ് ഫൈസല്‍ നേരത്തേ പറഞ്ഞിരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബാരാമുളള സീറ്റില്‍ നിന്ന് മത്സരിക്കുമെന്നാണ് സൂചനയുണ്ടായിരുന്നു. ഇതിനിടയിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം.

Read Moreമഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നും കെ.സുരേന്ദ്രന്‍ പിന്‍മാറി

സിവിൽ സർവ്വീസസ് പരീക്ഷയിൽ ഷാ ഫൈസൽ ചരിത്രം കുറിച്ചത് രണ്ടായിരത്തി പത്തിലാണ്. ജമ്മു കശ്മീരിൽ നിന്നുള്ള ഈ ഒന്നാം റാങ്ക് ജേതാവ് കശ്മീരി യുവത്വത്തിന്‍റെ പുതിയ പ്രതീകമായാണ് ദേശീയ ശ്രദ്ധ നേടിയത്.

Read More: വിമാനത്താവളം അദാനിക്ക് കൊടുക്കുന്നത് മോദിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനുവേണ്ടി; വി.എം.സുധീരന്‍

ജമ്മുകശ്മീരിൽ ജില്ലാ കളക്ടറുടെയും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെയും ചുമതല വഹിച്ച ഷാ ഫൈസൽ പിന്നീട് അവധിയെടുത്ത് ഹാർവാഡ് സർവ്വകലാശാലയിൽ ഉപരിപഠനത്തിന് പോയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here