തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിക്കൊണ്ടുള്ള പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിക്കൊണ്ടുള്ള പ്രഖ്യാപനം ഇന്ന്. ഫിനാൻഷ്യൽ ബിഡിൽ അദാനി ഗ്രൂപ്പ് ഒന്നാമതെത്തിയിരുന്നു. പ്രഖ്യാപനത്തോടെ തിരുവനന്തപുരത്തെ കടലും ആകാശവും അദാനിയുടെ നിയന്ത്രണത്തിലാകും. വിമാനത്താവള സ്വകാര്യ വൽക്കരണത്തിനെതിരെ ഇന്ന് ആക്ഷൻ കൗൺസിൽ രക്ഷാ മാർച്ച് നടത്തുന്നുണ്ട്.
കേരള തലസ്ഥാനത്തിന്റെ ആകാശ നിയന്ത്രണം കൂടി ഇനി അദാനിക്ക് സ്വന്തം. വിഴിഞ്ഞത്ത് നിർമാണ കരാർ നേടിയ അദാനി ഗ്രൂപ്പ് തുറമുഖ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് വിമാനത്താവള നടത്തിപ്പും അവർക്ക് ലഭിക്കുന്നത്. ഫിനാൻഷ്യൽ ബിസിൽ സംസ്ഥാന സർക്കാർ കെ എസ് ഐ ഡി സി യെ രംഗത്തിറക്കിയെങ്കിലും ഫലമുണ്ടായില്ല. തിരുവനന്തപുരം വിമാനത്താവളം വഴി കടന്നു പോകുന്ന ഓരോ യാത്രക്കാരനും 168 രൂപ നിരക്കിൽ എയർപോർട്ട് അതോറിറ്റിക്ക് നൽകുമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം .
Read Also : തിരുവനന്തപുരം വിമാനത്താവളം; അദാനിക്ക് മോദിയുമായി പരിചയമുണ്ടെന്നതാണ് കാരണമെന്ന് മുഖ്യമന്ത്രി
കെഎസ്‌ഐഡിസി വാഗ്ദാനമാകട്ടെ 135 രൂപയും. വ്യത്യാസം പത്തു ശതമാനത്തിലും താഴെയായതിനാൽ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ അവകാശവും കെഎസ്‌ഐഡിസിക്ക് നഷ്ടമായി. വിമാനത്താവള വികസനത്തിന് സ്ഥലമേറ്റെടുക്കൽ അടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തന്നെ അദാനിക്കെതിരെ രംഗത്തു വന്നെങ്കിലും നിശ്ചയിച്ച നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോവുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here