Advertisement

രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞു

March 1, 2019
Google News 1 minute Read

രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച (ജിഡിപി ) ഒക്ടോബര്‍ – ഡിസംബര്‍ കാലയളവില്‍ 6.6% ആയി കുറഞ്ഞു. സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2017 സെപ്ംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

ജൂലൈ സെപ്റ്റംബര്‍ കാലയളവില്‍ 7% വളര്‍ച്ചയില്‍ നിന്നാണ് കുറവ് രേഖപ്പെടുത്തിയത്. 2017 ജൂലൈസെപ്റ്റംബര്‍ പാദത്തിന് ശേഷം ആദ്യമായാണ് ജിഡിപി ഇത്രയും താഴുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനം വരെ ജിഡിപി നിരക്കാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്.

ഉപയോക്താക്കള്‍ പിന്തിരിഞ്ഞതാണ് ജിഡിപി വളര്‍ച്ച താഴാന്‍ കാരണം. സമ്പദ് വ്യവസ്ഥയുടെ 60 ശതമാനം ഉപയോക്താക്കളുടെ വിനിമയത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഡിസംബര്‍ പാദത്തില്‍ 8.4% കുറവാണ് രേഖപ്പെടുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here