Advertisement

ജനങ്ങള്‍ക്ക് മോദി നല്‍കിയത് വാഗ്ദാനങ്ങള്‍ മാത്രം; കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് ചാവ്ഡേ

March 3, 2019
Google News 1 minute Read

2014ൽ നരേന്ദ്ര മോദി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ അമിത് ചാവ്ഡേ. സാധാരണക്കാരായ ജനങ്ങൾക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾ ഉയർത്തി കാട്ടി കോൺഗ്രസ്‌ വോട്ട് തേടുമെന്നും അദ്ദേഹം ട്വന്റി ഫോറിനോട്‌ പറഞ്ഞു.

Read More: രാഹുലിന്‍റെ തട്ടകത്തില്‍ മോദി; പ്രധാനമന്ത്രി ഇന്ന് അമേഠിയില്‍

2014ൽ നിന്ന് വ്യത്യസ്തമായി ഗുജറാത്തിൽ ഇത്തവണ ചെറിയ ആത്മവിശ്വാസം കൈവന്നിട്ടുണ്ടെന്നാണ് പി സി സി അധ്യക്ഷൻ അമിത് ചാവ്ഡേയുടെ പക്ഷം. നരേന്ദ്ര മോദിയെ നേരിട്ട് എതിർത്ത് കൊണ്ടാവും പ്രചരണം നടത്തുക. ജനങ്ങൾക്ക് വലിയ സ്വപ്നം നൽകിയാണ് നരേന്ദ്ര മോദി അധികാരത്തിൽ വന്നത് എന്നാൽ അതിന്റെ ഗുണം ഗുജറാത്തിലെ ജനങ്ങൾക്ക് കിട്ടിയില്ല.

Read More: പാക്കിസ്ഥാന്‍ അഭിനന്ദനെ മോചിപ്പിച്ചത് മോദിയെ ഭയന്ന്: ബി എസ് യെദ്യൂരപ്പ

ജി എസ് ടി മൂലമുണ്ടായ പ്രതിസന്ധി, കർഷകരുടെ പ്രശ്നങ്ങൾ എന്നിവയെല്ലാം ഉയർത്തി കാട്ടാനാണ് കോൺഗ്രസ്‌ ശ്രമിക്കുന്നത്. നഗര മേഖലകളിൽ കാര്യമായ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലീലാണ് ഗുജറാത്തിൽ കോൺഗ്രസ്‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here