Advertisement

അന്ന ബേബിമോളായ ഓഡീഷന്‍ (വീഡിയോ)

March 3, 2019
Google News 0 minutes Read

സിനിമ ഇറങ്ങിയതിന് ശേഷമാണ് കുമ്പളങ്ങിയിലെ ബേബി മോള്‍ ബെന്നി പി നായരമ്പലത്തിന്റെ മകളാണെന്ന് പലരും തിരിച്ചറിയുന്നത്. ഓഡീഷന്‍ ചെന്നപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അന്ന ബെന്നിയുടെ മകളാണെന്ന് അറിയില്ലായിരുന്നുവെന്നതാണ് സത്യം. ഇക്കാര്യം അന്ന തന്നെ പല ഇന്റര്‍വ്യൂകളിലും വ്യക്തമാക്കിയിരുന്നു. ഇത് തന്നെ ഓഡീഷനിലും അന്ന വ്യക്തമാക്കുന്നുണ്ട്. അന്ന പങ്കെടുത്ത നാല് ഓഡീഷന്റേയും വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ ആഷിക് അബു ഇട്ട കാസ്റ്റിംഗ് കോള്‍ കണ്ടാണ് അന്ന ഓഡീഷന് ചെല്ലുന്നത്. നാല് റൗണ്ട് ഓഡീഷനിലാണ് അന്ന പങ്കെടുത്തത്. അവസാന ഓഡീഷനിലാണ് ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാര്യം അന്ന അറിയുന്നത് തന്നെ. പപ്പയുടെ പേര് പറഞ്ഞ വല്ല മണ്ടത്തരവും കാണിച്ച് നാണക്കേടുണ്ടാക്കണ്ടല്ലോ എന്ന് കരുതിയാണത്രേ അന്ന അച്ഛന്റെ പേര് നേരത്തെ വെളിപ്പെടുത്താതിരുന്നത്.  ചിത്രം പുറത്തിറങ്ങിയതോടെ  അന്നയെ ആരാധകര്‍ ബേബിമോളെന്നാണ് വിളിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here