Advertisement

ഭീകരാക്രമണത്തിന്റെ പേരില്‍ മോദി പരാജയങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നു; മായാവതി

March 3, 2019
Google News 5 minutes Read

ഭീകരാക്രമണത്തിന്റെ പേരില്‍ ഭരണപരാജയങ്ങളെ മറയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജമ്മു കശ്മീരിലെ ഭീകരാക്രമണമാണ് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഇതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും അവരുടെ പരാജയങ്ങളും കഴിവുകേടും മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും അവരോട് ഒന്നും മറച്ചുവെക്കാനാവില്ലെന്നും മായാവതി പറഞ്ഞു.

ലക്‌നൗവില്‍ പാര്‍ട്ടി നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മായാവതി. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കാരണം രാജ്യം ആശങ്കയില്‍ നില്‍ക്കുമ്പോള്‍ മോദി പാര്‍ട്ടി പ്രവര്‍ത്തകരോട് സംവാദവുമായി നടക്കുകയാണ്. ദേശീയ വികാരത്തെ സ്വാര്‍ത്ഥ താല്‍പര്യത്തിനായും രാഷ്ട്രീയ നേട്ടത്തിനായും മോദി ഉപയോഗിക്കുകയാണെന്നും മായാവതി ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിഎസ്പി സ്ഥാനാര്‍ത്ഥികളുമായി മായാവതി ഇന്ന് കൂടിക്കാഴ്ച നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here