Advertisement

കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന്; 2-ാം സീറ്റില്‍ ഉറച്ച് കേരള കോണ്‍ഗ്രസ്

March 3, 2019
Google News 1 minute Read

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന്. എറണാകുളത്താണ് ചര്‍ച്ച നടക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരക്കുന്നത്. അതേസമയം, രണ്ടാം സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യമാണ് കേരള കോണ്‍ഗ്രസ് എം ഉന്നയിക്കുന്നത്. ജോസഫ് വിഭാഗമാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാല്‍ അത് സാധ്യമല്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇന്ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ രണ്ട് സീറ്റ് എന്ന ആവശ്യം കേരള കോണ്‍ഗ്രസ് മാണി, ജോസഫ് വിഭാഗങ്ങള്‍ ഉന്നയിക്കും. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ അനുവദിക്കുകയാണെങ്കില്‍ അത് സീറ്റ് വിഭജയം സംബന്ധിച്ച യുഡിഎഫിലെ ചര്‍ച്ചകള്‍ നീളാന്‍ ഇടയാക്കും. മൂന്ന് സീറ്റുകള്‍ വേണമെന്ന ആവശ്യം മുസ്ലീം ലീഗ് ഉന്നയിച്ച സാഹചര്യവും യുഡിഎഫിന് പരിഗണിക്കേണ്ടിവരും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചതു മുതല്‍ കേരള കോണ്‍ഗ്രസിന് 2 സീറ്റുകള്‍ വേണമെന്ന ആവശ്യമാണ് പി ജെ ജോസഫ് ഉന്നയിക്കുന്നത്. ഇക്കാര്യം അദ്ദേഹം നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ വേണമെന്ന ആവശ്യം കെ എം മാണി ഉന്നയിച്ചിരുന്നു. ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നായിരുന്നു രാഹുല്‍ ഗാന്ധി അതിന് നല്‍കിയ മറുപടി. കെ എം മാണി, പി ജെ ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here