Advertisement

പെണ്‍കുട്ടികളെ ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

March 3, 2019
Google News 1 minute Read

ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടി രണ്ട് പെണ്‍കുട്ടികള്‍ പരാതി നല്‍കി. രാജസ്ഥാനിലെ അന്‍വാര്‍ ജില്ലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിലാണ് സംഭവം.

വാര്‍ഡന്റെ വീട്ടിലെത്തിച്ച പെണ്‍കുട്ടികളെ ഇവര്‍ ഭര്‍ത്താവിന് കൈമാറി. ഇയാള്‍ ഉപദ്രവിച്ച ശേഷം പെണ്‍കുട്ടികളെ ഇയാളുടെ സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കി. ഇവരും പെണ്‍കുട്ടികളെ പീഡിപ്പിച്ചു. 12ാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് പീഡനത്തിന് ഇരയായത്.

Read More:  ഭര്‍ത്താവിന്റെ സഹായത്തോടെ മന്ത്രവാദി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ

ഹോസ്റ്റലില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പളിന് പരാതി എഴുതി നല്‍കി. പ്രിന്‍സിപ്പള്‍ പരാതി പോലീസിന് കൈമാറിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.  പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here