Advertisement

പാക്ക് പ്രധാനമന്ത്രിയെ പുകഴ്ത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട പ്രൊഫസറെ മുട്ടില്‍ നിറുത്തി മാപ്പ് പറയിച്ചു

March 3, 2019
Google News 5 minutes Read
professor

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട പ്രൊഫസറെ മുട്ടില്‍ നിര്‍ത്തി മാപ്പ് പറയിച്ചു. ബാംഗ്ലൂരിലാണ് സംഭവം.  കർണാടക വിജയപുരയിലെ എഞ്ചിനീയറിങ്ങ് കോളേജിലെ പ്രൊഫസറെ കൊണ്ടാണ് ഒരു സംഘം മുട്ടുകുത്തി നിറുത്തിച്ച് മാപ്പ് പറയിച്ചത്.

കേന്ദ്രസര്‍ക്കാറിന് എതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഫെയ്സ് ബുക്ക് പോസ്റ്റിലുണ്ടായിരുന്ന് ആരോപിച്ചാണ് പ്രതിഷേധക്കാര്‍ പ്രൊഫസറെ കൊണ്ട് മാപ്പ് പറയിപ്പിച്ചത്. നൂറോളം പ്രതിഷേധക്കാര്‍ ഇരച്ചെത്തിയാണ് ബലമായി പ്രൊഫസറെ കൊണ്ട് മാപ്പ് പറയിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം ​രൂക്ഷമാകുന്നതിനെക്കുറിച്ചായിരുന്നു പോസ്റ്റ്. ഇത്തരത്തില്‍ പ്രതിഷേധക്കാര്‍ മാപ്പ് പറയിപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്രൊഫസർക്കെതിരെ മുദ്രവാക്യങ്ങൾ വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

കോളേജിൽനിന്ന് പ്രൊഫസറെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ഇപ്പോളും സംഘര്‍ഷമുണ്ടാക്കുകയാണ്. അവധി കഴിഞ്ഞ് ചൊവ്വാഴ്ച കോളേജ് തുറന്നശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്നാണ് കോളേജ് അധികൃതകര്‍ വ്യക്തമാക്കുന്നത്.  സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി നേതാവ് വിവേക് റെഡിയും രംഗത്ത് എത്തി. പ്രൊഫസറെ വിമര്‍ശിച്ചാണ് ഇദ്ദേഹവും രംഗത്ത് എത്തിയത്. പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങളെക്കുറിച്ചും സൈന്യത്തെക്കുറിച്ചും വളരെ വികാരഭരിതമായ കാര്യങ്ങളാണ് എഴുതേണ്ടത്. അല്ലാതെ ഒരിക്കലും പാക്കിസ്ഥാനെ പുകഴ്ത്തിയോ അല്ലെങ്കിൽ ഇന്ത്യയെ മോശമായി ചിത്രീകരിച്ചോ പോസ്റ്റിടരുതെന്ന് വിവേക് റെഡി പറഞ്ഞു.  എന്നാല്‍ ആക്രമം സംഭവിച്ച് പോലീസില്‍ ഇതെവരെ പരാതിയൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here