Advertisement

കൊല്ലം റെയില്‍വേ സ്റ്റേഷന് രണ്ടാം പ്രവേശന കവാടമായി

March 3, 2019
Google News 0 minutes Read
kollam

കൊല്ലം റെയില്‍വേ സ്റ്റേഷന് രണ്ടാം പ്രവേശന കവാടമായി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പുതിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കൊല്ലം തിരുമംഗലം ദേശീയ പാതയ്ക്ക് അഭിമുഖമായാണ് പുതിയ കവാടം.

ബുക്കിംഗ് ഓഫീസ്, സര്‍ക്കുലേറ്റിംഗ് ഏരിയ, നടപ്പാലം, എസ്കലേറ്റര്‍, ലിഫ്റ്റ് എന്നീ സൗകര്യങ്ങള്‍ രണ്ടാം കവാടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവയില്‍ എസ്കലേറ്ററും ലിഫ്റ്റും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമായിട്ടില്ല. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഇവിടെയുള്ള ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. അതേസമയം മേല്‍പ്പാലം ഒന്നാമത്തെ പ്ലാറ്റ് ഫോമിനെ ബന്ധിപ്പിക്കുന്നുമില്ല. രണ്ടാം പ്ലാറ്റ് ഫോമിലേക്ക് മാത്രമാണ് ഇത് വഴിയുള്ള നടപ്പാലത്തിലേക്ക് പോകാനാവൂ.

ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നതും പോരായ്മയാണ്. എന്നാല്‍ ഒന്നാം പ്രവേശനകവാടത്തിന് മുന്നിലുള്ള രൂക്ഷമായ ഗതാഗത തടസ്സത്തിന് പുതിയ കവാടം അറുതി വരുത്തും. വിശാലമായ പാര്‍ക്കിംഗ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊട്ടാരക്കര റൂട്ടിൽ നിന്നുള്ള യാത്രക്കാര്‍ക്ക് പ്ലാറ്റ്ഫോമിലെത്താന്‍ ഇനി വട്ടം കറങ്ങേണ്ട.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here