ലാലും പ്രഭാസും ; സാഹോയുടെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. പ്രഭാസിനൊപ്പം ലാലും ശ്രദ്ധകപൂറുമെല്ലാം പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് സാഹോ. അബുദാബി ഷെഡ്യൂളിലുള്ള ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ആണിത്. ലാലിനേയും വീഡിയോയില്‍ കാണാം. അബുദാബി ഷെഡ്യൂളിന്റെ ഒരാഴ്ചത്തെ ചിത്രീകരണത്തിലാണ് ലാല്‍ പങ്കെടുത്തത്.


യു.വി. ക്രിയേഷന്‍സും ടി സിരീസും സംയുക്തമായി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സുഗീത് ആണ്. ‘ഷേഡ്‌സ് ഓഫ് സാഹോ’ എന്ന പേരിലാണ് അറിയറ പ്രവര്‍ത്തകര്‍ പുതിയ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടത്. മുമ്പ് പ്രഭാസിന്റെ പിറന്നാള്‍ ദിനത്തിലാണ് ആദ്യത്തെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഇപ്പോള്‍ ശ്രദ്ധ കപൂറിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് രണ്ടാമത്തെ വീഡിയോ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ശ്രദ്ധയ്ക്ക് ആശംസകളുമായാണ് 1.02 മിനിറ്റ് ദൈര്‍ഘ്യമുള്ള പുതിയ വീഡിയോ എത്തിയിരിക്കുന്നത്.

തികഞ്ഞ സാങ്കേതിക തികവിലാണ് സാഹോയുടെ ചിത്രീകരണം. ഈ വര്‍ഷം സിനിമ തീയറ്ററുകളില്‍ എത്തും. 150കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. 70കോടിയ്ക്കാണ് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗത്തിന് വേണ്ടി മാത്രം 35 കോടി രൂപയാണ് മുടക്കിയതെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. നിരവധി കാറുകളും ട്രക്കുകളുമാണ് ഈ ഒരൊറ്റ സീനിന് വേണ്ടി തകര്‍ത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top