Advertisement

ലോകകപ്പില്‍ പാക്കിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി

March 3, 2019
Google News 1 minute Read

ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐയുടെ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തള്ളി. ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കുന്ന രാജ്യങ്ങളുമായുള്ള ബന്ധം ഐസിസി അവസാനിപ്പിക്കണമെന്നായിരുന്നു ബിസിസിഐയുടെ ആവശ്യം. എന്നാല്‍ ഐസിസിക്ക് ക്രിക്കറ്റ് കാര്യങ്ങളില്‍ മാത്രമേ അധികാരമുള്ളൂ എന്ന് അധികൃതര്‍ ബിസിസിഐയെ അറിയിച്ചു.

Read more: പാക്കിസ്ഥാനെ ഒഴിവാക്കിയില്ലെങ്കില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കും; ബിസിസിഐ കത്ത് തയ്യാറാക്കി

പാക്കിസ്ഥാനെ ക്രിക്കറ്റില്‍നിന്നു വിലക്കാനുള്ള നടപടി സ്വീകരിക്കുക ഐസിസിയെ സംബന്ധിച്ചിടത്തോളം നടക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണ്. ഒരു രാജ്യത്തെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രാഷ്ട്രീയ തീരുമാനമാണെന്നും അക്കാര്യത്തില്‍ ഐസിസിക്ക് ഒന്നും ചെയ്യാനില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് കത്തയച്ചത്. ഗാംഗുലിയും ഹര്‍ഭജനുമടക്കമുള്ള മുന്‍താരങ്ങള്‍ പാകിസ്ഥാനെ കളിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here