‘ഓട്ടം’സിനിമയില്‍ മണികണ്ഠന്‍ പാടിയ ബാര്‍ സോംഗ് (വീഡിയോ)

ottam

ഓട്ടം എന്ന സിനിമയില്‍ നടന്‍ മണികണ്ഠന്‍ ആചാരി പാടിയ ഗാനം പുറത്ത്. അരിയരയ്ക്കുമ്പം വിറുവിറുത്തിട്ട് കുറുമ്പ് കാട്ടണ പെണ്ണേ… എന്ന് തുടങ്ങുന്ന നാടന്‍ പാട്ടാണിത്.  ഇത് അല്‍പം വ്യത്യാസം വരുത്തി ചിത്രത്തില്‍ ഉപയോഗിക്കുകയായിരുന്നു. ബേബി എല്‍ദോസാണ് പാട്ടില്‍ മാറ്റങ്ങള്‍ വരുത്തിയത്.  ആദ്യമായാണ് നടന്‍  മണികണ്ഠന്‍ ഒരു ചിത്രത്തിനായി പാടുന്നത്. ആസിഫ് അലിയാണ് പാട്ടിന്റെ വീഡിയോ പുറത്ത് വിട്ടത്. ഫോര്‍ മ്യൂസിക്ക്സാണ് ഗാനത്തിന്‍റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു ബാറില്‍വച്ചാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ് ഓട്ടം. കളിമണ്ണില്‍ ബ്ലെസിയുടെ അസോസ്സിയേറ്റായിരുന്ന സാം ആണ് സംവിധായകന്‍. നവാഗതനായ രാജേഷ് കെ നാരായണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൈപ്പിന്‍ പ്രദേശത്തെ കഥയാണ് ചിത്രം പറയുന്നത്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ നന്ദു ആനന്ദും റോഷന്‍ ഉല്ലാസുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, ശശാങ്കന്‍, രോഹിണി, രാജേഷ് വര്‍മ്മ, അല്‍ത്താഫ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top