Advertisement

പാക് അനുകൂല മുദ്രാവാക്യം വിളിച്ച് ബോംബ് വെയ്ക്കുമെന്നും ഹിന്ദുപെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്നും യുവാവിന്റെ ഭീഷണി; വീഡിയോ

March 3, 2019
Google News 2 minutes Read

പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച് ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് യുവാവിന്റെ ഭീഷണി. ബീച്ചില്‍ ബോംബ് വെയ്ക്കുമെന്നും ഇയാള്‍ പറയുന്നുണ്ട്. സംഭവത്തില്‍ ഉഡുപ്പി സ്വദേശിയായ ശ്രീജന്‍ കുമാര്‍ പൂജാരിയെ പൊലീസ് അറസറ്റു ചെയ്തു.

മുഖം മറച്ചെത്തിയ വീഡിയോയിലാണ് ശ്രീജന്‍ മാല്‍പ്പെ ബീച്ചില്‍ ബോംബു വെയ്ക്കുമെന്നും ഹിന്ദുപെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്നും പറഞ്ഞത്. ഇതിന്റെ വീഡിയോ ഇയാള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. ഒരു മിനിട്ടും 24 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോ വൈറലായതോടെയാണ് ശ്രീജനെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശ്രീജന്‍ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

അതേസമയം, ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്ന് നിര്‍ബന്ധിക്കുന്നതിനാലാണ് ഇത്തരം പ്രവര്‍ത്തി ചെയ്തതെന്ന് ഇയാള്‍ പൊലീസിന് നല്‍കിയ വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here