Advertisement

ഏപ്രിൽ ഒന്ന് മുതൽ റെയിൽവേ റൂട്ടുകളിൽ പരിഷ്‌കരണം

March 4, 2019
Google News 1 minute Read
Railway railway plans to make trains faster

ഏപ്രിൽ ഒന്ന് മുതൽ റെയിൽവേ റൂട്ടുകളിൽ പരിഷ്‌കരണം. നിലവിൽ ഷൊർണൂരിൽ എത്തി തമിഴ്‌നാട്ടിലേക്ക് പോയിരുന്ന 14 തീവണ്ടികൾ ഇനി മുതൽ തൃശ്ശൂരിൽ നിന്നും തിരിച്ചു വിടും. സമയനഷ്ടം ചൂണ്ടിക്കാട്ടിയാണ് റെയിൽവേയുടെ നടപടി.

ഷൊറണൂരില്‍ നിന്ന് തമിഴ്നാട് വഴി മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്,ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അന്‍പത്തി മൂന്ന് പ്രതിവാര സര്‍വ്വീസുകളാണ് റെയില്‍വേ നടത്തുന്നത്.ഇതില്‍ ഇരുപത്തൊന്ന് സര്‍വ്വീസുകള്‍ നിലവില്‍ ഷൊഷണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴിയാണ്.

Read Alsoഇന്ത്യൻ റെയിൽവേ ട്രെയിൻ സർവീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും അടക്കമുള്ളവ സ്വകാര്യ കമ്പനികളെ ഏൽപിക്കാൻ ചർച്ചകൾ ആരംഭിച്ചു

ഏപ്രില്‍ ഒന്നുമുതല്‍ 14 സര്‍വ്വീസുകള്‍ ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ എത്തില്ല. പകരം വള്ളത്തോള്‍ നഗര്‍, ഒറ്റപ്പാലം വഴി ഇവ തിരിച്ചു വിടും. യാത്രക്കാര്‍ക്ക് ഏറെ സൗകര്യമായ ബൊക്കാറ എക്സ്പ്രസും ഏപ്രില്‍ ഒന്നു മുതല്‍ ഷൊര്‍ണ്ണൂരിലെത്തില്ല. മലബാറിലെ യാത്രക്കാര്‍ ചെന്നൈയിലേക്ക് ഉള്‍പ്പെടെ പകല്‍ ആശ്രയിക്കുന്ന പ്രധാന തീവണ്ടിയാണ് ബൊക്കാറോ എക്സ്പ്രസ്സ്.

മലബാറിലെ യാത്രക്കാര്‍ക്കാണ് ഈ പരിഷ്കാരം മൂലം ഏറെ ദുരിതം. ഫലത്തില്‍ മലബാറിന് പത്ത് തീവണ്ടികള്‍ നഷ്ടമാവും. സമയ നഷ്ടമാണ് റെയില്‍വേ കാരണമായി പറയുന്നത്. കൂടാതെ സിഗ്നല്‍ സംവിധാനത്തിലെ പരിമിതികളും ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. പുതിയ പരിഷ്കാരത്തോടെ ഈ തീവണ്ടികളിലെ ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ വള്ളത്തോള്‍ നഗറിലോ ഒറ്റപ്പാലത്തോ പോകണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here