ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
ഇന്ത്യന്‍ വ്യോമാക്രമണം നടന്ന ദിവസം ബലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് താവളത്തില്‍ മൂന്നൂറ് മൊബൈല്‍ സിഗ്നലുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ടെക്‌നിക്കല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ എന്‍.ടി.ആര്‍.ഒ. യുടെ ടെക്‌നിക്കല്‍ സര്‍വ്വൈലന്‍സിലാണ് സിഗ്‌നലുകള്‍ തെളിഞ്ഞത്.
സിപിഐ സ്ഥാനാര്‍ത്ഥികളായി, തിരുവനന്തപുരത്ത് സി ദിവാകരന്‍
സിപിഐ മത്സരിക്കുന്ന നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളായി. തിരുവനന്തപുരത്ത് സി ദിവാകരനാണ് മത്സരിക്കുക. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയിലാണ് മത്സരാര്‍ത്ഥികളെ കുറിച്ച് അന്തിമ ധാരണയായത്.
ജപ്തി നോട്ടീസ് കിട്ടുന്നവര്‍ ഭയപ്പെടരുത്, സര്‍ക്കാര്‍ വേണ്ട നടപടി എടുക്കും; കൃഷിമന്ത്രി
ജപ്തി നോട്ടീസ് കിട്ടുന്നവര്‍ ഭയപ്പെടരുതെന്നും സര്‍ക്കാര്‍ വേണ്ട നടപടി എടുക്കുമെന്നും കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. ബാങ്കുകള്‍ കൃഷി വായ്പ എടുത്തവര്‍ക്ക് അല്ല നോട്ടീസ് അയക്കുന്നതെന്നും സര്‍ഫാസി നടപടികളില്‍ നിന്ന് പിന്മാറണമെന്നും വിഎസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.
പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍
പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം ഏലൂരിലാണ് മദ്രസാ അധ്യാപകനെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി യുനൈസിനെയാണ് ഏലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സിപിഎം സ്ഥാനാര്‍ത്ഥികളെപ്പറ്റി നാളെ ധാരണയാകും
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സി പി എം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് നാളെ ധാരണയാകും.സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ തിരുവനന്തപുരത്ത് ചേരും.
മത്സരിച്ചേക്കുമെന്ന സൂചന നൽകി തുഷാർ വെള്ളാപ്പള്ളി
ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നൽകി തുഷാർ വെള്ളാപ്പള്ളി. ഇന്ന് ചേർന്ന ബിഡിജെഎസ് സംസ്ഥാന നേതൃയോഗങ്ങൾ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച സൂചന അദ്ദേഹം നൽകിയത്.
ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക് ഡ്രോണ്‍ വ്യോമസേന വെടിവച്ചിട്ടു
ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക് ഡ്രോണ്‍ ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടതായി വിവരം. രാജസ്ഥാനിലെ ബിക്കാനീര്‍ സെക്ടറില്‍ ഇന്നു രാവിലെ 11.30നാണ് സംഭവം ഉണ്ടായത്. ബിക്കാനീറിലെ നാള്‍ സെക്ടറിന് സമീപമെത്തിയ പാക്കിസ്ഥാന്റെ ഡ്രോണ്‍ വ്യോമസേന സുഖോയ് വിമാനം ഉപയോഗിച്ച് വെടിവച്ചിടുകയായിരുന്നു.
സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടക്കാതെ കെപിസിസി തെരഞ്ഞെടുപ്പു സമിതി യോഗം പിരിഞ്ഞു
സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടക്കാതെ കെപിസിസി തെരഞ്ഞെടുപ്പു സമിതി യോഗം പിരിഞ്ഞു. സമിതി അംഗങ്ങളുമായി വ്യക്തിപരമായി കൂടിക്കാഴ്‌ച നടത്തിയ നേതാക്കൾ അവരിൽ നിന്നുള്ള അഭിപ്രായങ്ങളും തേടി. സ്ഥാനാർത്ഥികളുടെ പരിഗണനാ പട്ടികയിൽ നിന്ന് സിറ്റിങ് എം പിയെ ഒഴിവാക്കിയ പത്തനംതിട്ട ഡിസിസിക്കെതിരെ യോഗത്തിൽ വിമർശനമുയർന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here