ടാര്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവം; രണ്‍ബീറിനൊപ്പം അവാര്‍ഡ് പങ്കിട്ട് ചെമ്പന്‍ വിനോദ് ജോസ്
ടാര്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇമയൗവിന് മൂന്ന് പുരസ്കാരം. വേള്‍ഡ് സിനിമ കാറ്റഗറിയിലാണ് ഈമയൗവിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്. മികച്ച നടന്‍, തിരക്കഥ, സംവിധാനം എന്നീ കാറ്റഗറിയിലാണ് ചിത്രം പുരസ്‌കാരം നേടിയത്. പത്മാവതിയിലെ അഭിനയത്തിന് രണ്‍വീറിനൊപ്പമാണ് ചെമ്പന്‍ വിനോദ് ജോസ് മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത്.
മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥയ്ക്കുള്ള അവാര്‍ഡ് പി എഫ് മാത്യൂസും കരസ്ഥമാക്കി. ഇറാനിയന്‍ ചിത്രമായ ഗോള്‍നെസയ്ക്ക് ഒപ്പമാണ് രണ്ട് പേരും ഈ പുരസ്കാരം പങ്കിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നിരവധി പുരസ്കാരങ്ങളാണ് ഈ ചിത്രം നേടിയത്.
ഗോവയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച ചിത്രത്തിനുള്ള രജത മയൂരം ഈ ചിത്രത്തിന് ആയിരുന്നു. ചിത്രത്തിലെ നായകനായി വേഷമിട്ട ചെമ്പൻ വിനോദാണ് മികച്ച നടനുള്ള പുരസ്ക്കാരം നേടിയത്. ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്‌ക്കാരവും നേടിയിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here