ഡല്‍ഹി സി.ജി.ഒ കോംപ്ലക്‌സിലെ തീ പിടുത്തം; പരിക്കേറ്റ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു

ഡല്‍ഹിയില്‍ സി.ജി.ഒ കോംപ്ലക്സില്‍ ഇന്നു രാവിലെയുണ്ടായ തീ പിടുത്തതില്‍ പരിക്കേറ്റ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍ എം പി ഗോദാര യാണ് മരിച്ചത്. തീ പിടുത്തമുണ്ടായ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഇദ്ദേഹം തീ കെടുത്താനുളള ശ്രമത്തിനിടെ പുക ശ്വസിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഉദ്യോഗസ്ഥനെ എയിംസില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന ഗോദാരയുടെ മരണം ഉച്ചയോടെയാണ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്.
സാമൂഹിക നീതി വകുപ്പ് മന്ത്രാലയം ഓഫീസ് ഉള്‍പ്പെടുന്ന സിജിഒ കോംപ്ലക്‌സില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് തീ പിടുത്തമുണ്ടായത്. പണ്ഡിറ്റ് ദീന്‍ ദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയില്‍ ആണ് രാവിലെ എട്ടുമണിയോടെ തീ പടര്‍ന്നത്. 24 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. ലോധി റോഡില്‍ സ്ഥിതി ചെയ്യുന്ന 11 നിലകളുള്ള സിജിഒ കോംപ്ലക്സിലാണ് പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. ഓഫീസുകളില്‍ ജീവനക്കാര്‍ എത്തുന്നതിന് മുമ്പായി തീപിടുത്തമുണ്ടായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. തീ പിടുത്തത്തെപ്പറ്റി ഫയര്‍ഫോഴ്സും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം തീ പിടുത്തതില്‍ പല ഓഫീസുകളിലെയും സുപ്രധാന രേഖകള്‍ കത്തിനശിച്ചതായി വിവരമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here